തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണ ഗതിയിലേക്ക് എത്തുമ്പോൾ സർക്കാർ സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 10,11,12 ക്ലാസുകളാണ് ഇന്നുമുതൽ സമയം പ്രവർത്തിച്ച് തുടങ്ങുന്നത്. സ്‌കൂളുകളിലെത്തുന്ന കുട്ടികൾക്ക് ആശങ്കയോ ഭയമോ വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ 10 ന് ചേരുന്ന ഉന്നതതല യോഗത്തിൽ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റം പരിഗണിക്കുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കുകയാണ്. 10,11,12 ക്ലാസുകൾക്ക് ഇന്ന് മുതൽ വൈകിട്ട് വരെയാണ് ക്ലാസുകൾ.പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാൻ ലക്ഷ്യമിട്ടാണ് സമയം കൂട്ടിയത്.
ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. കഴിഞ്ഞ മാസം 21 മുതല്‍ ഒന്നു തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. ഒന്നുമുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ 14ന് ആണ് അധ്യയനം ആരംഭിക്കുന്നത്. ഇതും രാവിലെ മുതല്‍ വൈകുന്നേരം വരെയായിരിക്കുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.