ചെന്നൈ: കുടുംബ വഴക്കിനെ തുടര്‍ന്ന് തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു. 2 പെൺമക്കൾക്കൊപ്പം ട്രെയിനിന് മുന്നിലേക്ക് ചാടിയാണ് 35കാരിയായ യുവതിയും മക്കളും മരിച്ചത്. റാണിപ്പേടിലെ റെയിൽവേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വെണ്ണില എന്ന യുവതിയും അഞ്ചും മൂന്നും വയസ്സുള്ള പെൺമക്കളുമാണ് മരിച്ചത്. സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിൻ്റെ ആദ്യ ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെയാണ് സംഭവം. തര്‍ക്കം പതിവായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. മൂവരും സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.