• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസ്: 15 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്

by Web Desk 04 - News Kerala 24
February 28, 2024 : 3:37 pm
in Kerala, News
0
A A
0
മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസ്: 15 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്

ന്യൂഡൽഹി/മുംബൈ​/കൊൽക്കത്ത: മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ഡൽഹി, മുംബൈ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ 15 കേന്ദ്രങ്ങളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) റെയ്ഡ് നടത്തി. പ്രധാന പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രകറിന്റെയും രവി ഉപ്പലിന്റെയും അടുത്ത സഹായിയായ നിതീഷ് ദിവാനെ കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത് 11 ദിവസത്തിന് ശേഷമാണ് റെയ്ഡ്.

ഛത്തീസ്ഗഢിലെ ഉന്നത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ മേധാവികളും ഉൾപ്പെട്ടതാണ് മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസ്. കേസിൽ ഇതുവരെ ഒമ്പതുപേരെയാണ് അറസ്റ്റ് ചെയ്തത്. ചന്ദ്രകർ, ഉപ്പൽ എന്നിവരെ യു.എ.ഇയിൽ നിന്ന് വിട്ടുകിട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദുബൈ ആസ്ഥാനമായുള്ള ഇന്റർപോൾ ഇരുവരെയും അടുത്തിടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. അതിനുള്ള അപേക്ഷയും നൽകി. ചന്ദ്രാകർ യു.എ.ഇയിൽ നിന്നാണ് വിവാഹം കഴിച്ചതെന്നാണ് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നത്. 2023ൽ നടന്ന വിവാഹത്തിന് 200 കോടി രൂപയാണ് പൊടിച്ചതെന്നും ഇ.ഡി ആരോപിക്കുന്നുണ്ട്. ഇന്ത്യയിലുള്ള ബന്ധുക്കളെ ചന്ദ്രാകർ യു.എ.ഇയിലെത്തിച്ചത് സ്വകാര്യ ജെറ്റ്‍വഴിയാണ്. വിവാഹത്തിന് പരിപാടികൾ അവതരിപ്പിച്ച സെലിബ്രിറ്റീസിനും വൻതുക നൽകുകയും ചെയ്തു.

ഛത്തീസ്ഗഢിലെ രാഷ്ട്രീയക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകാനാണ് ആപ്പിലൂടെ അനധികൃതമായി പണം സ്വരൂപിച്ചതെന്ന് ഏജൻസി നേരത്തെ ആരോപിച്ചിരുന്നു. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുമായും പണമിടപാട് രീതികളുമായും ഉള്ള ബന്ധത്തെ കുറിച്ച് നിരവധി സെലിബ്രിറ്റികളെയും ബോളിവുഡ് അഭിനേതാക്കളെയും ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തു.

കേസിൽ ചന്ദ്രാകർ, ഉപ്പൽ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ രണ്ട് കുറ്റപത്രങ്ങളാണ് ഇ.ഡി ഇതുവരെ സമർപ്പിച്ചത്. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലും ചേർന്ന് നടത്തുന്ന മഹാദേവ് ഓൺലൈൻ കമ്പനി വൻ തുക ലാഭം വാഗ്ദാനം ചെയ്താണ് ആളുകളെ വലയിലാക്കുന്നത്. മഹാദേവ് ഓൺലൈൻ ബുക്ക് ബെറ്റിങ് ആപ്ലിക്കേഷൻ എന്ന പേരിൽ അനധികൃത വാതുവെപ്പ് വെബ്‌സൈറ്റുകൾ ഉപയോക്താക്കൾക്ക് നൽകുന്നതാണ് ഇവരുടെ രീതി. കൊൽക്കത്ത, ഭോപ്പാൽ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ മഹാദേവ് ഓൺലൈൻ കമ്പനിയുടെ കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈയിടെ വ്യാപക റെയ്ഡ് നടത്തിയിരുന്നു.

വാതുവയ്പ്പിലൂടെ ലഭിക്കുന്ന പണം വിവിധ അക്കൗണ്ടുകളിലേക്ക് ഒഴുക്കിവിടാൻ വലിയ തോതിലുള്ള ഹവാല പ്രവർത്തനങ്ങളാണ് കമ്പനി നടത്തുന്നത്. വാതുവെപ്പ് വെബ്‌സൈറ്റുകളുടെ പരസ്യത്തിനായി ഇന്ത്യയിൽ വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വ്യാജ ഐഡന്റിറ്റി കാർഡുകൾ, ഇന്ത്യയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ, ഹവാല സംവിധാനം എന്നിവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിൽ കൂടി ആയിരക്കണക്കിന് കോടികളാണ് കമ്പനി തട്ടിയെടുത്തത്. ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നീസ്, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളിൽ നിയമവിരുദ്ധമായ വാതുവെയ്പ്പ് നടത്തുന്നതിന് ആപ്ലിക്കേഷനിൽ സംവിധാനം ഒരുക്കിയിരുന്നു. ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളിൽ വാതുവെയ്‌ക്കാനുള്ള അവസരം വരെ ഉണ്ടായിരുന്നതായി ഇ.ഡി. അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം: ‘സഹജീവനം സ്നേഹഗ്രാമം’ ഒന്നാംഘട്ടം 29ന് നാടിനു സമർപ്പിക്കും: മന്ത്രി ഡോ. ആർ ബിന്ദു

Next Post

വികസിതഭാരതം എന്ന ലക്ഷ്യത്തിന് സുപ്രധാനപങ്ക് വഹിക്കേണ്ടത് യുവാക്കളെന്ന് വി. മുരളീധരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വികസിതഭാരതം എന്ന ലക്ഷ്യത്തിന് സുപ്രധാനപങ്ക് വഹിക്കേണ്ടത് യുവാക്കളെന്ന് വി. മുരളീധരൻ

വികസിതഭാരതം എന്ന ലക്ഷ്യത്തിന് സുപ്രധാനപങ്ക് വഹിക്കേണ്ടത് യുവാക്കളെന്ന് വി. മുരളീധരൻ

ആപ്പിൾ ഇലക്ട്രിക് കാർ പ്രൊജക്റ്റായ ടൈറ്റൻ റദ്ദാക്കുന്നു; സല്യൂട്ട് ഇമോജിയുമായി ഇലോൺ മസ്‌ക്

ആപ്പിൾ ഇലക്ട്രിക് കാർ പ്രൊജക്റ്റായ ടൈറ്റൻ റദ്ദാക്കുന്നു; സല്യൂട്ട് ഇമോജിയുമായി ഇലോൺ മസ്‌ക്

നിയമ വിദ്യാർഥിനിക്ക് മർദനം: ഡിവൈഎഫ്ഐ നേതാവിനെ കോളജിൽനിന്ന് പുറത്താക്കി

നിയമ വിദ്യാർഥിനിക്ക് മർദനം: ഡിവൈഎഫ്ഐ നേതാവിനെ കോളജിൽനിന്ന് പുറത്താക്കി

ഹിമാചൽ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് രാജിവെച്ചെന്ന് റിപ്പോർട്ട്; തള്ളി എ.ഐ.സി.സി

ഹിമാചൽ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് രാജിവെച്ചെന്ന് റിപ്പോർട്ട്; തള്ളി എ.ഐ.സി.സി

കേരളത്തിന്റെ രാഷ്ട്രീയ മണ്ണ് എൻ.ഡി.എക്ക് അനുകൂലമെന്ന് പി.കെ കൃഷ്ണദാസ്

കേരളത്തിന്റെ രാഷ്ട്രീയ മണ്ണ് എൻ.ഡി.എക്ക് അനുകൂലമെന്ന് പി.കെ കൃഷ്ണദാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021