കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി .സാങ്കേതികമായ ചില പ്രശ്നങ്ങളാണ് വന്നത്
കേന്ദ്രം ഈ മാസം തരേണ്ടിയിരുന്ന 13600 കോടി തന്നിട്ടില്ല. ഈ മാസം ആറിനും ഏഴിനുമായി കേരളത്തിന്‍റെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.കേസിനു പോയതുകൊണ്ട് കിട്ടേണ്ട പണം കേന്ദ്രം തരാതിരിക്കുന്ന അവസ്ഥയാണുള്ളത്.
മര്യാദയ്ക്ക് കേസ് പിൻവലിക്കണം എന്ന വാക്ക് ഉപയോഗിച്ചില്ല എന്നേയുള്ളൂ.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് എല്ലാം കൊടുക്കുന്നുണ്ട്.ശമ്പളവും പെൻഷനും മുടങ്ങുന്ന സ്ഥിതിയില്ല.അങ്ങനെയൊരു അവസ്ഥ വരില്ല.ചരിത്രത്തിലാദ്യമായി ശമ്പളം വന്നില്ലെന്ന് പത്രങ്ങള്‍ എഴുതി.എല്ലാവരുടെ അക്കൗണ്ടുകളും പണം എത്തിയിട്ടുണ്ട്.ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന് കൊടുക്കേണ്ട പണം കേന്ദ്രം കൊടുത്തിട്ടില്,ല അതല്ലേ എഴുതേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.മന്ത്രിമാരും മുഖ്യമന്ത്രിയും ഡൽഹിയിലും സമരം ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ സെക്രട്ടറിയേറ്റിൽ സമരം ചെയ്യുന്നത് വളരെ നല്ല കാര്യമാണ്.യഥാർത്ഥത്തിൽ രാജ്ഭവനിൽ ആണ് സമരം ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു