ന്യൂഡൽഹി: കേരളത്തിലേത് അടക്കം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു. ആദ്യ പട്ടികയിൽ കേരളത്തിൽ നിന്ന് മത്സരിക്കുന്ന 12 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങൽ – വി. മുരളീധരൻ, പത്തനംതിട്ട – അനിൽ കെ ആന്‍റണി, ആലപ്പുഴ – ശോഭ സുരേന്ദ്രൻ, പാലക്കാട് – സി. കൃഷ്ണകുമാർ, തൃശ്ശൂർ – സുരേഷ് ഗോപി, കോഴിക്കോട് – എം.ടി രമേശ്, മലപ്പുറം – ഡോ. അബ്ദുൽ സലാം, പൊന്നാനി- നിവേദിത സുബ്രഹ്മണ്യൻ, വടകര – പ്രഫുൽ കൃഷ്ണൻ, കാസർഗോഡ് – എം.എൽ. അശ്വിനി, കണ്ണൂർ – സി. രഘുനാഥ് എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചവർ.
195 സ്ഥാനാർഥികളുടെ പട്ടികയാണ് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ പുറത്തുവിട്ടത്. ഇതിൽ 34 കേന്ദ്ര മന്ത്രിമാരും ലോക്സഭ സ്പീക്കറും അടക്കമുള്ളവർ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സിറ്റിങ് സീറ്റായ വാരണസിയിൽ നിന്ന് മത്സരിക്കും.