• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 31, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘നാടോടി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ പ്രതി ശ്രമിച്ചു; വായും മൂക്കും പൊത്തിപ്പിടിച്ചതോടെ ബോധരഹിതയായി’

by Web Desk 04 - News Kerala 24
March 3, 2024 : 9:55 pm
in Kerala, News
0
A A
0
‘നാടോടി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ പ്രതി ശ്രമിച്ചു; വായും മൂക്കും പൊത്തിപ്പിടിച്ചതോടെ ബോധരഹിതയായി’

തിരുവനന്തപുരം: റോഡുവക്കിൽ സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന നാടോടി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ പ്രതി ശ്രമിച്ചതായി പൊലീസ്. റെയിൽവേ പാളത്തിന് സമീപത്തു കൊണ്ടുപോയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടി ഭയന്ന് കരയാൻ തുടങ്ങിയതോടെ വായും മൂക്കും പൊത്തിപ്പിടിച്ചു. ഇതോടെ കുട്ടി ബോധരഹിതയായെന്നും സിറ്റി പൊലീസ് കമീഷണർ നാഗരാജു വ്യക്തമാക്കി.ഫെബ്രുവരി 19 നാണ് ചാക്ക ഓൾസെയിൻറ്​സ് കോളജിന് സമീപം മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയായ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് 19 മണിക്കൂറത്തെ തിരച്ചിലിനൊടുവിൽ കൊച്ചുവേളി റെയിൽവേ പാളത്തിന് സമീപത്തെ ഓടയിൽ കുട്ടിയെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

വാഹന മോഷണം, ഭവനഭേദനം അടക്കം എട്ടോളം കേസുകളിൽ പ്രതിയായ ഹസൻകുട്ടി 2022 ജനുവരിയിൽ അയിരൂരിൽ 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായിരുന്നു. ഈ കേസിൽ കഴിഞ്ഞ ജനുവരി 12നാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഫെബ്രുവരി 19ന് ഇയാൾ ട്രെയിൻമാർഗം രാത്രി 10.30 ഓടെ തിരുവനന്തപുരത്തെത്തി. വർക്കല സ്റ്റേഷനിൽ ഇറങ്ങാനാണ് തീരുമാനിച്ചതെങ്കിലും ഉറങ്ങിപ്പോയതിനെതുടർന്ന്​ പേട്ട റെയിൽവേ സ്റ്റേഷനിലിറങ്ങുകയായിരുന്നു.

തുടർന്ന് ഒരു ബൈക്ക് യാത്രികന്‍റെ സഹായത്തോടെ നാടോടികുടുംബം തമ്പടിച്ചിരുന്ന ബ്രഹ്മോസിന് സമീപം ഇറങ്ങി. സമീപത്തുണ്ടായിരുന്ന കടയിൽനിന്ന് കരിക്ക് കുടിക്കുന്നതിനിടെയാണ് രണ്ടുവയസ്സുകാരി ഇയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അരമണിക്കൂറോളം നിരീക്ഷിച്ച ശേഷമാണ് കുട്ടിയെ 12 നും ഒരു മണിക്കുമിടയിൽ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ റെയിൽവേ പാളത്തിന് സമീപത്തു കൊണ്ടുപോയി ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടി ഭയന്ന് കരയാൻ തുടങ്ങിയതോടെ വായും മൂക്കും പൊത്തിപ്പിടിച്ചു. ഇതോടെ കുട്ടി ബോധരഹിതയായി.

അനക്കമില്ലാതായതോടെ കുട്ടി മരിച്ചെന്ന് കരുതി ഓടയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. കുട്ടിയെ ഉപേക്ഷിച്ച ശേഷം ട്രെയിൻമാർഗം പളനിയിൽ​ പോയി തലമൊട്ടയടിച്ചു. തുടർന്ന് ആലുവയിലും കൊല്ലത്തും ചുറ്റിത്തിരിയുന്നതിനിടെയാണ് സി.സി ടി.വി ദൃശ്യത്തിന്‍റെയും ജയിൽ അധികൃതരും നൽകിയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസിന്‍റെ വലയിലായത്.

ഹസൻകുട്ടിക്കെതിരെ വധശ്രമം, പോക്സോ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ തിങ്കളാഴ്​ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് സിറ്റി പൊലീസ് കമീഷണർ നാഗരാജു വാർത്തസമ്മേളനത്തിൽ അറിയിച്ചു.

നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലാണ് നിരവധി ക്രിമിനൽ കേസുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പത്തനംതിട്ട അയിരൂർ സ്വദേശിയുമായ ഹസൻകുട്ടി എന്ന കബീറിനെ (52) ഇന്ന് പുലർച്ചെ പൊലീസ് പിടികൂടിയത്. കൊല്ലത്തെ ചിന്നക്കടയിൽ നിന്ന്​ തിരുവനന്തപുരം ഡി.സി.പി നിതിന്‍ രാജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘം പിടികൂടിയത്. സിറ്റി പൊലീസ് കമീഷണർ സി. എച്ച്​. നാഗരാജുവിന്‍റെയും തുടർന്ന് എ.ഡി.ജി.പി എം.ആർ. അജിത്​ കുമാറിന്‍റെയും നേതൃത്വത്തിൽ10 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം രാത്രിയോടെ ഹസൻകുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസിടിച്ച്​ അഞ്ചു പേർക്ക് പരിക്ക്

Next Post

കാർ ഇടിച്ചുതെറിപ്പിച്ചു, കേണപേക്ഷിച്ചിട്ടും ഡ്രൈവർ ആശുപത്രിയിൽ എത്തിച്ചില്ല, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം!

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കാർ ഇടിച്ചുതെറിപ്പിച്ചു, കേണപേക്ഷിച്ചിട്ടും ഡ്രൈവർ ആശുപത്രിയിൽ എത്തിച്ചില്ല, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം!

കാർ ഇടിച്ചുതെറിപ്പിച്ചു, കേണപേക്ഷിച്ചിട്ടും ഡ്രൈവർ ആശുപത്രിയിൽ എത്തിച്ചില്ല, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം!

പ്രസിഡന്റ് സ്ഥാനാർഥിത്വം: മൂന്ന് സ്റ്റേറ്റുകളിൽ കൂടി ട്രംപിന് വിജയം

പ്രസിഡന്റ് സ്ഥാനാർഥിത്വം: മൂന്ന് സ്റ്റേറ്റുകളിൽ കൂടി ട്രംപിന് വിജയം

പാകിസ്താനിൽ മഴക്കെടുതി; 29 മരണം

പാകിസ്താനിൽ മഴക്കെടുതി; 29 മരണം

ഹയർ സെക്കൻഡറി സ്ഥലംമാറ്റം; സർക്കാർ വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കും

ഹയർ സെക്കൻഡറി സ്ഥലംമാറ്റം; സർക്കാർ വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കും

ഹയർസെക്കൻഡറി വൊക്കേഷണൽ വെയ്റ്റിംഗ് ലിസ്റ്റ് പ്രവേശനം; അവസാന തീയതി സെപ്റ്റംബർ 27

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; 2971 കേന്ദ്രങ്ങള്‍, 4.27 ലക്ഷം വിദ്യാർഥികൾ; ആശംസകളുമായി മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021