• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഊട്ടിയിലും കൊടൈക്കനാലിലും വാഹന നിയന്ത്രണം പരിഗണനയിൽ

by Web Desk 06 - News Kerala 24
March 4, 2024 : 10:30 am
in Kerala, News
Reading Time: 1 min read
0
A A
0
ഊട്ടിയിലും കൊടൈക്കനാലിലും വാഹന നിയന്ത്രണം പരിഗണനയിൽ

ചെന്നൈ: ഊട്ടിയിലും കൊടൈക്കനാലിലും വേനലവധി സമയത്ത് വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് നീലഗിരി ജില്ലാ കളക്ടർ. പരിസ്ഥിതി ദുർബല മേഖലയിൽ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തീരുമാനം. നീലഗിരിയിലേക്ക് പ്രതിദിനം ഓടുന്ന മോട്ടോർ വാഹനങ്ങളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനാണ് തീരുമാനം. അഭിഭാഷകരായ ചെവനൻ മോഹനും രാഹുൽ ബാലാജിയുമാണ്, ഒരേ സമയം ഉള്‍ക്കൊള്ളാൻ കഴിയുന്നതിലും അധികം വാഹനങ്ങളും വിനോദസഞ്ചാരികളും വരുമ്പോഴുണ്ടാകുന്ന പരിസ്ഥിതി നാശത്തെ കുറിച്ച് കോടതിയെ അറിയിച്ചത്.  ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മലയിടിച്ച് ചുരം റോഡ് വീതി കൂട്ടുന്നത് മണ്ണിടിച്ചിലിന് കാരണമാകുമെന്ന പരാതിയും കോടതിയുടെ മുന്നിലെത്തി.

നീലഗിരിയിലേക്കുള്ള റോഡുകളിൽ പ്രതിദിനം ശരാശരി 2,000 വാഹനങ്ങളാണ് ഓടുന്നത്. എന്നാൽ ടൂറിസ്റ്റ് സീസണുകളിൽ വാഹനങ്ങളുടെ എണ്ണം പ്രതിദിനം 20,000 ആയി വർദ്ധിക്കുന്നു. പാൽ, പച്ചക്കറി വാഹനങ്ങള്‍ ഉള്‍പ്പെടെയാണ് ഇതെന്ന് കളക്ടർ അരുണ കോടതിയെ അറിയിച്ചു. അതിനാൽ നീലഗിരി വഴി കടന്നുപോകുന്ന മോട്ടോർ വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് വിശദമായ പഠനം നടത്താൻ സമയം വേണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.

സാധാരണ ദിവസങ്ങളിലും ടൂറിസ്റ്റ് സീസണുകളിലും ജില്ലയിലേക്ക് ഓടുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്ന് കളക്ടർ കോടതിയെ അറിയിച്ചു. സർക്കാരിന്‍റെ അനുമതി ലഭിച്ചശേഷം  വാഹനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച നിർദേശം സമർപ്പിക്കുമെന്നും ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവൺമെന്‍റ് പ്ലീഡറെ (ഫോറസ്‌റ്റ്) കളക്ടർ അറിയിച്ചു.

നീലഗിരി ജില്ലയിൽ ഏകദേശം 1,035 താമസ സൗകര്യങ്ങൾ ലഭ്യമാണ്. ഒരേസമയം 20,000 പേർക്ക് താമസിക്കാവുന്ന 5,620 മുറികളുണ്ടെന്ന് കളക്ടർ പറഞ്ഞു. അതിനാൽ വാഹന നിയന്ത്രണം സംബന്ധിച്ച് സർക്കാരിന് നിർദ്ദേശം അയയ്ക്കുമ്പോൾ ഈ കണക്കുകൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

ഹിമാചൽ പ്രദേശിലെ മണാലിക്കും റോഹ്താങ് ചുരത്തിനുമിടയിൽ പ്രതിദിനം സഞ്ചരിക്കാവുന്ന വാഹനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് പരാതിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. അതിനാൽ തമിഴ്‌നാട്ടിലും സമാനമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. സംസ്ഥാന സർക്കാരിന്‍റെ നയപരമായ തീരുമാനം ആവശ്യമാണെന്ന് പറഞ്ഞ ജഡ്ജിമാർ, മാർച്ച് 27നകം സർക്കാരിൽ നിന്ന് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ സ്വീകരിക്കാൻ എസ്‍ജിപോ (വനം) യോട് നിർദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടിപി വധക്കേസ് പ്രതികളുടെ മരണത്തിൽ മരണത്തിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് കെഎം ഷാജി

Next Post

കൂവ വിളവെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം: നേര്യമംഗലത്ത് സ്ത്രീ കൊല്ലപ്പെട്ടു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കൂവ വിളവെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം: നേര്യമംഗലത്ത് സ്ത്രീ കൊല്ലപ്പെട്ടു

‘എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരൻ

വിഷയം തണുത്താൽ പോലീസ് കള്ളക്കളി കളിക്കും; സിബിഐ അന്വേഷണം വേണമെന്ന് വിഎം സുധീരൻ

50000 രൂപക്ക് മുകളിൽ ചെക്ക് മാറാനാകില്ല, ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തും

50000 രൂപക്ക് മുകളിൽ ചെക്ക് മാറാനാകില്ല, ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തും

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

വോട്ടിനും പ്രസംഗത്തിനും കോഴ: ജനപ്രതിനിധികൾക്ക് പ്രത്യേക പരിരക്ഷയില്ല, ക്രിമിനൽ കുറ്റമാക്കി; സുപ്രീം കോടതി വിധി

സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം ഇന്ന് തുടങ്ങുമെന്ന് ധനവകുപ്പ്

സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം ഇന്ന് തുടങ്ങുമെന്ന് ധനവകുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021