മസ്കറ്റ്: അസ്ഥിരമായ കാലാവസ്ഥ പരിഗണിച്ച് മസ്കറ്റ് ഗവർണറേറ്റിലെ പൊതു, സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം കുറച്ചു. ഇന്ന് (മാർച്ച് 5) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ മാത്രമായിരിക്കും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. ഗവർണറേറ്റിലെ സായാഹ്ന ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മസ്കറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ ന്യൂനമർദത്തെ തുടർന്ന് (മാർച്ച് 5 ന്) ഇന്ന് വടക്കൻ അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം ക്ലാസുകൾ നിർത്തിവെച്ചതായും പ്രഖ്യാപിച്ചിട്ടുണ്ട്.