തിരുവനന്തപുരം > 2022ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. അർഹതയുള്ള അപേക്ഷകൾ ഇല്ലാത്തതിനാൽ ടെലി സീരിയൽ വിഭാഗത്തിന് ഇത്തവണയും പുരസ്കാരമില്ല. കഴിഞ്ഞ വർഷവും മികച്ച സീരിയലിന് പുരസ്കാരം ഉണ്ടായിരുന്നില്ല.
ടെലിസീരിയൽ/ ടെലിഫിലിം വിഭാഗത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് ടി എസ് മൃദുൽ അർഹനായി. ജനപ്രിയം ചാനലിലെ കനം, സമരം എന്നിവയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ശിവജി ഗുരുവായൂരാണ് മികച്ച നടൻ. മികച്ച നടിയായി പി വി ശിശിരയെ തെരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ നടനായി അനു വർഗീസ്, മികച്ച രണ്ടാമത്തെ നടിയായി ആതിര ദിലീപ് എന്നിവരെയും തെരഞ്ഞെടുത്തു.
ഡാവിഞ്ചി സന്തോഷ് ആണ് മികച്ച ബാലതാരം. മികച്ച ഛായാഗ്രാഹകൻ- സാലു കെ തോമസ്. ഡബിങ്ങ് ആർട്ടിസ്റ്റ് വിഭാഗത്തിലും അർഹതയുള്ള അപേക്ഷകളില്ലാത്തതിനാൽ പുരസ്കാരമില്ല.
ടി കെ സന്തോഷ് കുമാർ രചിച്ച “പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ’ മികച്ച ഗ്രന്ഥത്തിനുള്ള പുരസ്കാരവും എം എസ് സജിത്തിന്റെ മലയാളിയുടെ “ബിഗ്ബോസ്’ ജീവിതം മികച്ച ലേഖനമായും തെരഞ്ഞെടുക്കപ്പെട്ടു. മിഥുൻ ചന്ദ്രൻ സംവിധാനം ചെയ്ത “ഭൂമി’യാണ് മികച്ച ടെലി ഫിലിം (20 മിനിറ്റിൽ കുറഞ്ഞത്). 20 മിനിറ്റിൽ കൂടിയ വിഭാഗത്തിൽ ടി എസ് മൃദുൽ സംവിധാനം ചെയ്ത കനം പുരസ്കാരം നേടി.
മറ്റ് പുരസ്കാരങ്ങൾ
കഥാകൃത്ത്: പി പി സുദേവൻ
ടിവി ഷോ : സൂപ്പർ ഫോർ ജൂനിയേഴ്സ്
കോമഡി പ്രോഗ്രാം: കോമഡി സ്റ്റാർസ് സീസൺ 3 (ഏഷ്യാനെറ്റ്)
ഹാസ്യാഭിനേതാവ്: ഭാസി വൈക്കം
കുട്ടികളുടെ ഷോർട്ട് ഫിലിം: വില്ലേജ് ക്രിക്കറ്റ് ബോയ് (സെൻസേർഡ്)
ദൃശ്യസംയോജകൻ: സച്ചിൻ സത്യ
സംഗീത സംവിധായകൻ: ജിഷ്ണു തിലക്
ശബ്ദലേഖകൻ: വിനായക് സുതൻ
കലാസംവിധായകൻ: അമൽദേവ്
പ്രത്യേക ജൂറി പരാമർശം
അഭിനയം: പി ശ്രീധരൻ
പരിപാടി: ചാച്ചൻ (ശാലോം ടെലിവിഷൻ)ഡോക്യുമെന്ററി (ജനറൽ): പലായനത്തിൽ നഷ്ടപ്പെട്ടവർ
സയൻസ് ആൻഡ് എൻവയോൺമെന്റ്: ജൈവവൈവിധ്യ സംരക്ഷണം നല്ല നാളേയ്ക്കായി
ബയോഗ്രഫി: ദി സെന്യോർ ഓഫ് കളേഴ്സ്
വിമൻ ആൻഡ് ചിൽഡ്രൻ: അംഗനാങ്കംവിദ്യാഭ്യാസ പരിപാടി : പ്രപഞ്ചവും മനുഷ്യനും
ആങ്കർ: സജീവ് ബാലകൃഷ്ണൻ
ഡോക്യുമെന്ററി സംവിധായകൻ : മണിലാൽ
ന്യൂസ് ക്യാമറാമാൻ : സന്തോഷ് എസ് പിള്ള
വാർത്താവതാരക: അനൂജ രാജേഷ്
കോമ്പയർ/ആങ്കർ: ആർ ശ്രീകണ്ഠൻ നായർ
കമന്റേറ്റർ: പ്രൊഫ. അലിയാർ
ആങ്കർ/ഇന്റർവ്യൂവർ: എൻ പി ചന്ദ്രശേഖരൻ
കറന്റ് അഫയേഴ്സ്: വി എസ് രാജേഷ്
ടിവി ഷോ (കറന്റ് അഫയേഴ്സ്): നാട്ടുസൂത്രം
കുട്ടികളുടെ പരിപാടി: വരൂ, വരയ്ക്കൂ
വാർത്താ ഛായാഗ്രാഹകൻ :കെ വി ഷാജു
കറന്റ് അഫയേഴ്സ് ആങ്കർ: കെ ആർ ഗോപീകൃഷ്ണൻ
അഭിമുഖകാരൻ : ദീപക് ധർമ്മടം
ജീവചരിത്ര ചിത്രം: പ്രിയ രവീന്ദ്രൻ