• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘തങ്കമണി’ക്ക് സ്റ്റേയില്ല; ദിലീപ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ

by Web Desk 04 - News Kerala 24
March 6, 2024 : 10:14 pm
in Entertainment, News
Reading Time: 1 min read
0
A A
0
‘തങ്കമണി’ക്ക് സ്റ്റേയില്ല; ദിലീപ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ

കൊച്ചി: ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ ബസ് തടയലും തുടർന്നുണ്ടായ പൊലീസ് അതിക്രമവും പ്രമേയമാക്കി ചിത്രീകരിച്ച ‘തങ്കമണി’ സിനിമ വ്യാഴാഴ്ച റിലീസ്​ ചെയ്യുന്നത്​ തടയണമെന്ന ആവശ്യം ഹൈകോടതി തള്ളി. അക്രമവും പൊലീസ് വെടിവെപ്പുമായി ബന്ധപ്പെടുത്തി യഥാർഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്നും പ്രദർശനം തടയണമെന്നും ചൂണ്ടിക്കാട്ടി തങ്കമണി സ്വദേശി വി.ആർ. വിജു നൽകിയ ഹരജിയിലെ ഇടക്കാല ആവശ്യമാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ തള്ളിയത്​. 33 രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രദർശനം വിലക്കണമെന്ന ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.

പൊലീസിനെ ഭയന്ന് പുരുഷന്മാ‍ർ കൃഷിയിടങ്ങളിൽ ഒളിച്ചെന്നും തുട‍ർന്ന് പൊലീസ് സ്ത്രീകളെ ബലാത്സംഗം ചെയ്തതായി സിനിമയിൽ കാണിക്കുന്നുണ്ടെന്നും ഇത് വാസ്തവവിരുദ്ധവും സംഭവത്തെ മോശം രീതിയിൽ ചിത്രീകരിക്കുന്നതുമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു സംഭവം ഉണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും സാങ്കൽപിക സൃഷ്ടിയാണെന്നും ഹരജിയിലുണ്ട്.

സിനിമക്ക്​ സെൻസർ ബോർഡ് അനുമതി നൽകിയ സാഹചര്യത്തിൽ മിനിറ്റ്സ് ഹാജരാക്കാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. സിനിമയെ ചോദ്യംചെയ്യുന്ന ഹരജി നേരത്തേ ഹൈകോടതി തീർപ്പാക്കിയിരുന്നു. എന്നാൽ, സെൻസർ ബോർഡ് സിനിമക്ക്​ സർട്ടിഫിക്കറ്റ് നൽകിയതിനെത്തുടർന്നാണ് റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് പുതിയ ഹരജി നൽകിയത്​. കഴിഞ്ഞ ദിവസം ഹരജിയിൽ രഹസ്യവാദം കേട്ടിരുന്നു.

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കമണി’. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. നീത പിള്ളയും പ്രണിത സുഭാഷും നായികമാരായി എത്തുന്ന ‘തങ്കമണി’യിൽ അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ തുടങ്ങിയവർക്കൊപ്പം തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും വേഷമിട്ടിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാനില്ല; നഷ്ടമായത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന്

Next Post

‘ഭാരത്​ അരി’ക്ക്​ ബദലായി ‘​ശബരി കെ-റൈസ്’ 12 മുതല്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഭാരത്​ അരി’ക്ക്​ ബദലായി ‘​ശബരി കെ-റൈസ്’ 12 മുതല്‍

‘ഭാരത്​ അരി’ക്ക്​ ബദലായി ‘​ശബരി കെ-റൈസ്’ 12 മുതല്‍

കേരളത്തിനും കേന്ദ്രത്തിനുമിടയിൽ വിശ്വാസക്കുറവ് -സുപ്രീംകോടതി

കേരളത്തിനും കേന്ദ്രത്തിനുമിടയിൽ വിശ്വാസക്കുറവ് -സുപ്രീംകോടതി

‘സമൻസ് അയച്ചിട്ടും ഹാജരാകുന്നില്ല’; കെജ്‌രിവാളിനെതിരെ ഇ.ഡി വീണ്ടും കോടതിയിൽ

‘സമൻസ് അയച്ചിട്ടും ഹാജരാകുന്നില്ല’; കെജ്‌രിവാളിനെതിരെ ഇ.ഡി വീണ്ടും കോടതിയിൽ

ആലുവ ശിവരാത്രി: പ്രത്യേക ട്രെയിൻ സൗകര്യം

ആലുവ ശിവരാത്രി: പ്രത്യേക ട്രെയിൻ സൗകര്യം

കെബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന ആവശ്യത്തിൽ തീരുമാനം ഇന്ന്; വകുപ്പ് മാറ്റം ഉണ്ടാകില്ലെന്ന് സൂചന

ഗണേഷ് കുമാറിന്റെ വിചിത്ര നിര്‍ദേശം : ബഹിഷ്‌കരണ സമരത്തിനൊരുങ്ങി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021