ദില്ലി : കേന്ദ്ര സർക്കാർ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി എ (ഡിയർനെസ്സ് അലവൻസ്) 4% വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനെറ്റിൽ തീരുമാനം. വര്‍ധന 2024 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നിലവിൽ വരും. ദാരിദ്യ രേഖക്ക് താഴെയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയായ ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി തുടരാൻ തീരുമാനമായി. സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡിയാണ് തുടരുക.