• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

തിയറ്ററിൽ ഹിറ്റായ പടം, നായകൻ മമ്മൂട്ടി, പക്ഷേ ആരും ഒടിടി വാങ്ങിയില്ല, പിന്നീട് നടന്നത്..; നിർമാതാവ്

by Web Desk 04 - News Kerala 24
March 7, 2024 : 9:51 pm
in Entertainment, News
Reading Time: 1 min read
0
A A
0
തിയറ്ററിൽ ഹിറ്റായ പടം, നായകൻ മമ്മൂട്ടി, പക്ഷേ ആരും ഒടിടി വാങ്ങിയില്ല, പിന്നീട് നടന്നത്..; നിർമാതാവ്

ഒരു സിനിമ റിലീസ് ചെയ്ത് മൂന്ന് ആഴ്ചയോളം പിന്നിട്ടു കഴിഞ്ഞാൽ പിന്നെ ഒടിടി റിലീസിന്റെ വരവാണ്. അത് സിനിമ വിജയം ആയാലും പരാജയം ആയാലും. തിയറ്ററിൽ ഇറങ്ങി നാളുകളും വർഷങ്ങളും കഴിഞ്ഞിട്ട് ഇതുവരെ ഒടിടിയിൽ എത്താത്ത സിനിമകളും മലയാളത്തിൽ ഉൾപ്പടെ ഉണ്ട് എന്നത് വാസ്തവമാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു സിനിമ ഒടിടിക്കാർ എടുത്തില്ലെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്നും വെളിപ്പെടുത്തുകയാണ് തമിഴ് നിർമാതാവായ ധനഞ്ജയൻ.

ജിയോ ബേബി സംവിധാനം ചെയ്ത് 2023ൽ റിലീസ് ആയ കാതൽ എന്ന സിനിമയെ കുറിച്ചാണ് ധനഞ്ജയൻ പറഞ്ഞത്. ദി വിസിൽ എന്ന തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിയറ്ററിൽ വൻ ഹിറ്റായ പടം ആണിതെന്നും എന്നാൽ ഒടിടിക്കാർക്കത് വർക്കൗട്ട് ആകുമോ എന്നതിൽ സംശയം ഉണ്ടായിരുന്നുവെന്നും കാരണം സിനിമ സീരിയസ് ആയിട്ടുള്ള വിഷയം പറഞ്ഞത് കൊണ്ടാണെന്നും ഇദ്ദേഹം പറയുന്നു.

“മലയാള സിനിമ കൊണ്ടാടിയ കാതൽ സിനിമയുടെ ഒടിടി റൈറ്റ്സ് ആരും വാങ്ങിയിരുന്നില്ല. ഒടുവിൽ ആമസോൺ പ്രൈം റെവന്യു ഷെയറിലാണ് പടം എടുത്തത്. തിയറ്ററിൽ വലിയ ഹിറ്റായ പടമാണത്. ഇങ്ങനെയാണ് ഇൻഡസ്ട്രി പോകുന്നത്. അവർക്ക് മമ്മൂട്ടി പടം വേണം. പക്ഷേ ഈ സിനിമ വളരെ സീരിയസ് ആണ്. ഭാര്യ തന്റെ ഭർത്താവിനെതിരെ കേസ് കൊടുക്കുന്നു. ‘എന്നത്’ എന്ന് ചോദിക്കുകയാണ് ചെയ്തത്. ഷോക്കായ റീസണ്‍ ആണത്. അതായത് ഒടിടി റൈറ്റ്സ് എടുക്കാതിരിക്കാൻ അം​ഗീകാരിക്കാൻ പറ്റാത്തൊരു കാരണമാണ് പറയുന്നത്. അത്തരം സിനിമകൾ സെലക്ടഡ് ആയിട്ടുള്ള ആളുകൾ മാത്രമെ കാണൂ എന്ന് പറഞ്ഞ് ഉടനെ എടുക്കാതെ മാറ്റിവച്ചു. ശേഷമാണ് റവന്യു ഷെയറിൽ പ്രൈം സിനിമ എടുക്കുന്നത്. പക്ഷേ സിനിമ വർത്ത് ആണെന്ന് അവർക്ക് തോന്നിയിരുന്നേൽ 15, 20 കോടി കൊടുത്ത് അവരത് വാങ്ങുമായിരുന്നു. പക്ഷേ അവർ സെലക്ടീവായാണ് കാര്യങ്ങൾ ചെയ്തത്”, എന്നാണ് ധനഞ്ജയൻ പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പതിവായി ഇഞ്ചി ചായ കുടിക്കാറുണ്ടോ? നിങ്ങള്‍ അറിയേണ്ടത്…

Next Post

പ്രതിഷേധ കേസ്: മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും സ്​റ്റേഷനിൽ ഹാജരായില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രതിഷേധ കേസ്: മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും സ്​റ്റേഷനിൽ ഹാജരായില്ല

പ്രതിഷേധ കേസ്: മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും സ്​റ്റേഷനിൽ ഹാജരായില്ല

താനൂരിൽ പ്ലസ് ടു ഗണിതം പരീക്ഷ ചോദ്യ പേപ്പർ മാറി നൽകി, വലഞ്ഞ് വിദ്യാർഥികൾ; അബദ്ധം മനസ്സിലായത് പരീക്ഷ അവസാനിക്കാറായപ്പോൾ

താനൂരിൽ പ്ലസ് ടു ഗണിതം പരീക്ഷ ചോദ്യ പേപ്പർ മാറി നൽകി, വലഞ്ഞ് വിദ്യാർഥികൾ; അബദ്ധം മനസ്സിലായത് പരീക്ഷ അവസാനിക്കാറായപ്പോൾ

പാക് പഞ്ചാബിൽ ആദ്യമായി സിഖ് മന്ത്രി

പാക് പഞ്ചാബിൽ ആദ്യമായി സിഖ് മന്ത്രി

കേന്ദ്ര ജീവനക്കാർക്ക് കോളടിച്ചു; ഡി.എ നാലു ശതമാനം കൂട്ടി, അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം

കേന്ദ്ര ജീവനക്കാർക്ക് കോളടിച്ചു; ഡി.എ നാലു ശതമാനം കൂട്ടി, അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം

തോമസ്‌ ഐസക്കിന്‌ വീണ്ടും സമൻസ്‌: ഇഡിയോട്‌ വിശദീകരണം തേടി ഹൈക്കോടതി

തോമസ്‌ ഐസക്കിന്‌ വീണ്ടും സമൻസ്‌: ഇഡിയോട്‌ വിശദീകരണം തേടി ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021