• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

90 ശതമാനം സ്‌ത്രീകള്‍ക്കും കരിയര്‍ ബ്രേക്ക് ഉണ്ടാകുന്നു; പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു: മന്ത്രി വീണാ ജോർജ്‌

by Web Desk 04 - News Kerala 24
March 7, 2024 : 10:29 pm
in Kerala, News
Reading Time: 1 min read
0
A A
0
90 ശതമാനം സ്‌ത്രീകള്‍ക്കും കരിയര്‍ ബ്രേക്ക് ഉണ്ടാകുന്നു; പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു: മന്ത്രി വീണാ ജോർജ്‌

തിരുവനന്തപുരം > തൊഴില്‍ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന്‌ മന്ത്രി വീണാ ജോർജ്‌. സ്ത്രീകളുടെ മുന്നേറ്റത്തിന് തടസമാകുന്ന വെല്ലുവിളികളെക്കൂടി കണ്ടെത്തണം. 90 ശതമാനം സ്ത്രീകള്‍ക്കും കരിയര്‍ ബ്രേക്ക് ഉണ്ടാകുന്നുണ്ടെന്നാണ് നോളജ് ഇക്കോണമി മിഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വകുപ്പ് നടത്തി വരുന്നു. സ്ത്രീധനം കൊടുക്കുന്നവരേയും വാങ്ങുന്നവരേയും ഒറ്റപ്പെടുത്തണം. സ്ത്രീ ധനത്തിനെതിരെ സ്ത്രീ സമൂഹം ഒന്നിച്ച് നില കൊള്ളണം. എല്ലാവരും വിചാരിച്ചാല്‍ നമുക്കത് സാധ്യമാക്കാമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്‌ന പുരസ്‌കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീ സൗഹൃദ നവ കേരളമാണ് ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും സ്ത്രീകള്‍ക്കുണ്ടാവണം. സ്ത്രീകളിലെ വിളര്‍ച്ച കണ്ടെത്തി ചികിത്സിക്കുന്നതിനായി വിവ കേരളം പദ്ധതി നടപ്പിലാക്കി. സ്‌തനാര്‍ബുദം കണ്ടെത്തുന്നതിനായി ഈ വര്‍ഷം പുതിയൊരു കാമ്പയിന്‍ ആരംഭിക്കുന്നതാണ്. ആരംഭത്തില്‍ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണ് സ്‌തനാര്‍ബുദം. സ്‌തനാര്‍ബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍ക്കും പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളില്‍ കൂടി മാമോഗ്രാം മെഷീനുകള്‍ സ്ഥാപിച്ചു വരുന്നു. സന്നദ്ധ സംഘടനകള്‍, സ്വകാര്യ മേഖല എന്നിവരെക്കൂടി ഉള്‍പ്പെടുത്തിയായിരിക്കും കാമ്പയിന്‍ ആരംഭിക്കുക.

‘സ്ത്രീകളില്‍ നിക്ഷേപ്പിക്കുക മുന്നേറ്റത്തെ ത്വരിതപ്പെടുത്തുക’ എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിനാചരണ സന്ദേശം. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരളം ഇത് കൈവരിച്ചു. നവേദ്ധാന കാലഘട്ടത്തിലൂടെയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെയുമാണ് ഇത് സാധ്യമായത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പെണ്‍കുട്ടികളാണ് മുമ്പില്‍. സര്‍ക്കാര്‍ മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതലാണെങ്കിലും പൊതുവായ തൊഴില്‍ രംഗം പരിശോധിക്കുമ്പോള്‍ സ്ത്രീ പങ്കാളിത്തം കുറവാണ്.

സ്ത്രീകളുടെ ഉന്നമനത്തിനായി വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചു. ജെന്‍ഡര്‍ ബജറ്റ് നടപ്പിലാക്കി. സ്ത്രീ ലിംഗത്തില്‍ രാജ്യത്ത് ആദ്യമായി നിയമം പാസാക്കാന്‍ നമുക്ക് കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗവും തൊഴില്‍ മേഖലയും തമ്മിലുള്ള ഗ്യാപ് കുറയ്ക്കാനാണ് വകുപ്പ് പരിശ്രമിക്കുന്നത്. അമ്മ ജോലിക്ക് പോകുമ്പോള്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ഹോസ്റ്റലുകളില്‍ ക്രഷുകള്‍ കൂടി സ്ഥാപിച്ചു. ഏതാണ്ട് എല്ലാ ജില്ലകളിലും ഇത് നടപ്പിലാക്കി വരുന്നു. റീ സ്‌കില്ലിംഗ്, ക്രോസ് സ്‌കില്ലിംഗ് പ്രോഗ്രാമുകള്‍ നടപ്പിലാക്കി. നാം ലക്ഷ്യം വയ്ക്കുന്ന നവകേരളത്തിന് സ്ത്രീകളുടെ അവകാശങ്ങള്‍ സ്വാഭാവിക പ്രക്രിയിലൂടെ നേടിയെടുക്കാനാകണമെന്നും മന്ത്രി പറഞ്ഞു.

ട്രീസ ജോളി, ജിലുമോള്‍ മാരിയറ്റ് തോമസ്, വിജി പെണ്‍കൂട്ട്, അന്നപൂര്‍ണി സുബ്രഹ്‌മണ്യം എന്നിവര്‍ക്ക് വനിതാ രത്‌ന പുരസ്‌കാരം സമ്മാനിച്ചു. കുടുംബശ്രീയ്ക്കുള്ള പ്രത്യേക പുരസ്‌കാരം കുടുംബശ്രീ എക്‌സി. ഡയറക്‌ടര്‍ ജാഫര്‍ മാലിക്, മികച്ച കലക്‌ടര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം തിരുവനന്തപുരം ജില്ലാ കലക്‌ടര്‍ ജെറോമിക് ജോര്‍ജ്, തൃശൂര്‍ ജില്ലാ കല്‌ക്‌ടര്‍ വി ആര്‍ കൃഷ്‌ണ തേജ എന്നിവര്‍ ഏറ്റുവാങ്ങി. ഇതോടൊപ്പം ഐസിഡിഎസ് പുരസ്‌കാരവും വിതരണം ചെയ്‌തു.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി, ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ടി.കെ. ആനന്ദി എന്നിവര്‍ പങ്കെടുത്തു. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് സ്വാഗതവും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തോമസ്‌ ഐസക്കിന്‌ വീണ്ടും സമൻസ്‌: ഇഡിയോട്‌ വിശദീകരണം തേടി ഹൈക്കോടതി

Next Post

കോൺഗ്രസ്‌ കൂടുമാറ്റം രാജ്യത്തുടനീളം; 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാർ ബിജെപി നേതാക്കളായി: പിണറായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോൺഗ്രസ്‌ കൂടുമാറ്റം രാജ്യത്തുടനീളം; 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാർ ബിജെപി നേതാക്കളായി: പിണറായി

കോൺഗ്രസ്‌ കൂടുമാറ്റം രാജ്യത്തുടനീളം; 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാർ ബിജെപി നേതാക്കളായി: പിണറായി

നല്ല വായുവും വെള്ളവും ജനങ്ങളുടെ അവകാശം -സുപ്രീംകോടതി

നല്ല വായുവും വെള്ളവും ജനങ്ങളുടെ അവകാശം -സുപ്രീംകോടതി

ജർമനിയിൽ പണിമുടക്ക്: ട്രെയിൻ, വിമാന സർവിസിനെ ബാധിച്ചു

ജർമനിയിൽ പണിമുടക്ക്: ട്രെയിൻ, വിമാന സർവിസിനെ ബാധിച്ചു

ആശുപത്രികളെ രോഗീ സൗഹൃദവും ജനസൗഹൃദവുമാക്കുക സർക്കാർ ലക്ഷ്യം: ആരോഗ്യമന്ത്രി

'കേരളത്തിൽ ഇനിയാരും ഇല്ല എന്ന് പറയില്ല'! 35 പഞ്ചായത്തിലും 5 മുന്‍സിപ്പാലിറ്റിയിലും കൂടി ഹോമിയോ ഡിസ്‌പെന്‍സറി

ഇത് ചതി, പാര്‍ട്ടിയെ ചതിച്ച പത്മ‌ജയോട് സഹോദരിയെന്ന നിലയിൽ പോലും ഇനി ബന്ധമില്ല: കെ മുരളീധരൻ

കരുണാകരന്റെ തട്ടകത്തിൽ കെ മുരളീധരനെ ഇറക്കി സർപ്രൈസ്; കോൺഗ്രസിന്‍റെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021