• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോൺ​ഗ്രസിൽ നിന്ന് ആര് എപ്പോൾ ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ പറ്റില്ല; എം വി ​ഗോവിന്ദൻ

by Web Desk 04 - News Kerala 24
March 8, 2024 : 3:09 pm
0
A A
0
കോൺ​ഗ്രസിൽ നിന്ന് ആര് എപ്പോൾ ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ പറ്റില്ല; എം വി ​ഗോവിന്ദൻ

തിരുവനന്തപുരം > കോൺ​ഗ്രസിൽ നിന്ന് ആര് എപ്പോൾ ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കോൺ​ഗ്രസ് ബിജെപിയായി മാറിക്കൊണ്ടിരിക്കുന്ന പ്രവണത ശക്തിപ്പെട്ട് വരികയാണെന്നും മറ്റ് സംസ്ഥാനങ്ങളിലുണ്ടായിരുന്ന രീതി കേരളത്തിലും വ്യാപിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ ശക്തികൾക്ക് സ്വാധീനമുള്ള കേരളത്തിൽ പോലും കോൺ​ഗ്രസിന് തങ്ങളുടെ പ്രവർത്തകരെ ഉറപ്പിച്ചു നിർത്താൻ സാധിക്കുന്നില്ല. ഇടതുപക്ഷത്തെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ബിജെപിക്കൊപ്പം പ്രവർത്തിക്കുന്ന രീതിയാണ് കേരളത്തിലെ കോൺ​ഗ്രസിനുള്ളത്. അതിന്റെ അനന്തരഫലമാണ് കഴിഞ്ഞ ദിവസങ്ങളിലുൾപ്പെടെ കണ്ടത്. ആര് എപ്പോൾ ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ്. ആർഎസ്എസ് ശാഖകൾക്ക് കാവൽ നിന്നിട്ടുണ്ടെന്നു പറഞ്ഞ കെപിസിസി പ്രസിഡന്റാണ് ഇവിടെയുള്ളത്. പ്രതിപക്ഷ നേതാവിനും ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്നതിന് പ്രശ്നമില്ല. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ശേഷം മോദിയെ പ്രകീർത്തിക്കുന്നതാണ് കണ്ടത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ആരൊക്കെ പോകുമെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ്- എം വി ​ഗോവിന്ദൻ പറഞ്ഞു.

13 കോൺ​ഗ്രസ് മുഖ്യമന്ത്രിമാർ ഇപ്പോൾ ബിജെപിയിലാണ്. 200ഒളം മുൻ കോൺ​ഗ്രസ് എംഎൽഎമാരും എംപിമാരും ബിജെപിയിൽ ചേർന്നു. കോൺ​ഗ്രസ് എപ്പോഴും ബിജെപിയിലേക്ക് മാറുന്ന സാഹചര്യമാണ്. 3 പിസിസി പ്രസിഡന്റുമാർ ബിജെപിയിലായി. മോദി കേരളത്തിൽ ബിജെപിക്ക് രണ്ടക്ക സീറ്റ് കിട്ടും എന്ന് പറഞ്ഞതിന്റെ പൊരുൾ ഇതാണ്. കോൺ​ഗ്രസിന്റെ നേതൃനിരയിലുള്ള നിരവധിപേർ ഓരോ ദിവസവും ബിജെപിയിലേക്ക് പോവുകയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

വന്യമൃ​ഗപ്രശ്നം കേരളത്തിൽ സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ വന്യജീവികളുടെ അതിക്രമങ്ങൾ നേരിടുന്നതിന് ​ഗവൺമെന്റ് പ്രത്യക തീരുമാനങ്ങൾ മന്ത്രിസഭായോ​ഗത്തിൽ എടുത്തിരുന്നുവെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന​ ഗവൺമെന്റിന്റെ പരിധിക്കകത്തു നിന്നുകൊണ്ട് പറ്റാവുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കേന്ദ്രസർക്കാർ ഓർഡിനൻസോ പാർലമെന്റിൽ ഭേദ​ഗതിയോ വരുത്തിക്കൊണ്ടു മാത്രമേ 1972ലെ വന്യജീവി സംരക്ഷണനിയമത്തിൽ മാറ്റം വരുത്താൻ സാധിക്കുകയുള്ളു. മലയോരമേഖലയിലെ ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം ഉപദ്രവകാരികളായ വന്യജീവികളെ വെടിവയ്ക്കാൻ അനുവദിക്കണമെന്നാണ്. അതിന് കേന്ദ്രം പുതിയ ഓർഡിനൻസ് കൊണ്ടുവരേണ്ടതുണ്ട്. കേരളത്തിൽ നിന്നുള്ള 18 പ്രതിപക്ഷ എംപിമാരും ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യവും പറഞ്ഞിട്ടില്ല. സംസ്ഥാനസർക്കാരിനെതിരെ നിരന്തരമായി ആരോപണം ഉന്നയിക്കുക എന്നതല്ലാതെ ഈ വകുപ്പ് യഥാർഥത്തിൽ കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാരിനെതിരെ ഒരക്ഷരം പറയാൻ പ്രതിപക്ഷം തയാറല്ല. ഇടതുപക്ഷ എംപിമാരാണ് ഈ കാര്യം ​ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. കേരള സർക്കാർ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി ആസൂത്രണം ചെയ്ത് കേന്ദ്രത്തിന് അയച്ചിട്ടുള്ളതാണ്. ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സംസ്ഥാനസർക്കാർ മനുഷ്യവന്യജീവി സംഘർഷമുള്ള മേഖല കണ്ടെത്തി പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കുന്ന സ്ഥിതി ഇപ്പോഴുണ്ട്. ആ സന്ദർഭത്തിലാണ് മൃതദേഹം ഉപയോദിച്ച് രാഷ്ട്രീയ ലക്ഷ്യം നടത്തുന്നത്. 118 കോടി കിഫ്ബി വഴി അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട ഫയലുകൾ കാണാനില്ല എന്ന വാർത്ത ​ഗൗരവമുള്ളതാണ്. ഇക്കാര്യം കൃത്യമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകൾ നഷ്ടപ്പെടുന്നത്. 2022ൽ തന്നെ രേഖകൾ കാണാതായെന്നാണ് മാധ്യമങ്ങൾപറയുന്നത്. ആരാണോ ഉത്തരവാദി അവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് വേണ്ടത്. വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലുണ്ടായ വിഷയത്തിൽ മുഖം നോക്കാതെ ആവശ്യമായ നടപടിയെടുക്കണം എന്നുതന്നെയാണ് നിലപാട്. വിവിധ സംഘടനകളിൽ പെട്ടവർ ഇതിലുണ്ട്. എസ്എഫ്ഐയും ഇതിലുൾപ്പെട്ടിട്ടുണ്ട് എന്നാണ് കണ്ടത്. മുഖം നോക്കാതെ സർക്കാർ ഈ വിഷയത്തിൽ നടപടിയെടുക്കുമെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പലരും കോൺഗ്രസിൽനിന്ന് ചാടുന്നു; അവർക്ക് ഇതുവരെ സ്ഥാനാർത്ഥി പട്ടികപോലും ആയില്ല: ഇ പി

Next Post

കലാലയങ്ങളിൽ നിരവധി ജീവനുകൾ‍ നഷ്ടമാകുന്നു, മക്കളെ അയക്കുന്നത് വലിയ പ്രതീക്ഷയോടെ; ആശങ്കയുമായി നവ്യ നായർ

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
കലാലയങ്ങളിൽ നിരവധി ജീവനുകൾ‍ നഷ്ടമാകുന്നു, മക്കളെ അയക്കുന്നത് വലിയ പ്രതീക്ഷയോടെ; ആശങ്കയുമായി നവ്യ നായർ

കലാലയങ്ങളിൽ നിരവധി ജീവനുകൾ‍ നഷ്ടമാകുന്നു, മക്കളെ അയക്കുന്നത് വലിയ പ്രതീക്ഷയോടെ; ആശങ്കയുമായി നവ്യ നായർ

ശിവരാത്രി ഘോഷയാത്രക്കിടെ വൈദ്യുതി ലൈനിൽനിന്ന് ഷോ​ക്കേറ്റ് 14 കുട്ടികൾക്ക് പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം

ശിവരാത്രി ഘോഷയാത്രക്കിടെ വൈദ്യുതി ലൈനിൽനിന്ന് ഷോ​ക്കേറ്റ് 14 കുട്ടികൾക്ക് പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം

ഗൂഢല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണം; രണ്ടുപേർ മരിച്ചു

ഗൂഢല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണം; രണ്ടുപേർ മരിച്ചു

കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവ കാലയളവിൽ വർക് ഫ്രം ഹോം

കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവ കാലയളവിൽ വർക് ഫ്രം ഹോം

കെ കരുണാകരന്റെ ചിത്രമുള്ള ഫ്ലക്‌സ് വച്ച് ബിജെപി

കെ കരുണാകരന്റെ ചിത്രമുള്ള ഫ്ലക്‌സ് വച്ച് ബിജെപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In