തിരുവനന്തപുരം > മനുഷ്യ- വന്യജീവി സംഘർഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് ഉത്തരവായി. മനുഷ്യ-–- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും പുരോഗതി വിലയിരുത്തുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ സംസ്ഥാനതല സമിതിയും ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല ഉദ്യോഗസ്ഥ നിയന്ത്രണ സമിതിയും രൂപീകരിച്ച് ഉത്തരവായി. ജില്ലാതല നിയന്ത്രണ സമിതിയിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിയും പ്രാദേശികതല ജാഗ്രതാ സമിതിയിൽ തദ്ദേശ സ്ഥാപനത്തിന്റെ പ്രസിഡന്റും അധ്യക്ഷനാകും.