കണ്ണൂര് : കണ്ണൂരിൽ കെ.സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ. സുധാകരൻ വന്ന ശേഷം കോൺഗ്രസിന് അപചയമാണെന്നും തന്നെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരമെന്നും ദിവാകരൻ പറഞ്ഞു. 2016 ൽ പിണറായി വിജയനെതിരെ ധർമടത്ത് മത്സരിച്ച ദിവാകരനെ രണ്ടര വർഷം മുമ്പ് കോൺഗ്രസ് പുറത്താക്കിയിരുന്നു.