കാബൂൾ: സുപ്രധാന വിഷയങ്ങളിൽ നേരിട്ടുള്ള ചർച്ചകൾക്കായി മുതിർന്ന നയതന്ത്ര പ്രതിനിധികളടങ്ങുന്ന ഇന്ത്യൻ സംഘം അഫ്ഗാനിസ്താനിൽ. വിദേശകാര്യ മന്ത്രാലയത്തിലെ ജോ. സെക്രട്ടറി ജെ.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഫ്ഗാനിലെത്തിയത്.
താലിബാൻ സർക്കാറിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി, മുൻ പ്രസിഡന്റ് ഹാമിദ് കർസായി എന്നിവരുമായി പ്രതിനിധി സംഘം സംഭാഷണം നടത്തി.
നിലവിലെ മാനുഷികസഹായം തുടരുന്നതിന് പുറമെ പാകിസ്താൻ തൊടാതെ അഫ്ഗാനിലേക്ക് നേരിട്ടെത്താൻ സഹായിക്കുന്ന ചാബഹാർ തുറമുഖ നിർമാണം വേഗത്തിൽ പൂർത്തിയാക്കൽ എന്നിവയടക്കം വിഷയങ്ങളിലായിരുന്നു ചർച്ച.