കൊച്ചി : മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മാധ്യമം ബ്രോഡ് കാസ്‌റ് ലിമിറ്റഡ് ആണ് ഹര്‍ജി നല്‍കിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ആണ് കേന്ദ്ര നടപടി എന്നായിരുന്നു വാദം. എന്നാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടന് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതില്‍ ഇടപെടരുത് എന്നും കേന്ദ്രം അറിയിച്ചിരുന്നു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കൈമാറിയിട്ടുണ്ട്. ചാനലിലെ ജീവനക്കാരും, കേരള പത്രവര്‍ത്തക യൂണിയനും കേസില്‍ കക്ഷി ചേരുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. വാര്‍ത്താവിനിമയ മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള കേസില്‍ ജീവനക്കാര്‍ക്ക് കക്ഷി ചേരാനാകില്ലെന്നായിരുന്നു കേന്ദ്രനിലപാട്.
സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ കാലാകാലങ്ങളില്‍ പുനപരിശോധിക്കാറുണ്ടെന്നും ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചാനലിന്റെ സംപ്രേഷണത്തിന് അനുമതി നല്‍കിയ ഇടക്കാല ഉത്തരവ് നാളെ വരെ ദീര്‍ഘിപ്പിച്ചതിനാല്‍ ഹൈക്കോടതി വിധി സംപ്രേഷണത്തില്‍ നിര്‍ണായകമാകും.