• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചുനക്കരയിലെ ദമ്പതികളുടെ മരണം: ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് നിഗമനം

by Web Desk 04 - News Kerala 24
March 9, 2024 : 8:55 pm
in Kerala, News
Reading Time: 1 min read
0
A A
0
ചുനക്കരയിലെ ദമ്പതികളുടെ മരണം: ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് നിഗമനം

ചാരുംമൂട്: ചുനക്കരയില്‍ ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് യശോധരന്‍ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്. ചുനക്കര സരളാലയത്തില്‍ യശോധരന്‍ (60), ഭാര്യ സരള (63) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സരളയുടെ മൃതദേഹം വീടിന്റെ പൂമുഖത്തും യശോധരനെ വീടിന് പുറത്ത് സ്റ്റെയര്‍കെയ്‌സില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് നേരം പുലര്‍ന്നതോടെയാണ് ദമ്പതികളുടെ മരണവാര്‍ത്ത നാട്ടുകാര്‍ അറിയുന്നത്. സ്‌പെഷ്യന്‍ വില്ലേജ് ഓഫീസറായി റിട്ടയര്‍ ചെയ്ത സരളയേയും ഭര്‍ത്താവ് യശോധരനും കഴിഞ്ഞ 8 വര്‍ഷമായി താമസിച്ചു വന്ന വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇരു കൈകള്‍ക്കും വൈകല്യമുള്ള സരളയുടെ മൃതദേഹം വീടിന്റെ പൂമുഖത്താണ് കാണപ്പെട്ടത്. മാക്‌സിയായിരുന്നു വേഷം. പത്ത് മീറ്ററോളം അകലെ വീടിന് പുറത്ത് സ്റ്റീല്‍ കൊണ്ടു നിര്‍മ്മിച്ച സ്റ്റെയര്‍കെയ്‌സില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു യശോധരന്‍. രാവിലെ തൊട്ടടുത്ത വീട്ടുകാര്‍ പശുവിനെ കെട്ടാന്‍ പോകുമ്പോളാണ് യശോധരന്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. വിവരം പറയാനായി ഭാര്യയെ വിളിക്കുമ്പോള്‍ ഇവരും അനക്കമില്ലാതെ പൂമുഖത്ത് കിടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും മരിച്ചതായി അറിയുന്നത്. നേരം പുലരുന്ന സമയം പാല് വാങ്ങി വരുമ്പോള്‍ യശോധരന്‍ വീടിനുമുന്നില്‍ ബീഡി വലിച്ചു നില്‍ക്കുന്നത് കണ്ടതായി അയല്‍വാസിയായ വീട്ടമ്മ പറഞ്ഞു.

സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായി 2017 ല്‍ റിട്ടയര്‍ ചെയ്ത കോതമംഗലം സ്വദേശിയ സരള 8 വര്‍ഷം മുമ്പാണ് വീടു വാങ്ങി ചുനക്കര സ്വദേശിയായ ഭര്‍ത്താവിനൊപ്പം താമസിച്ചു വന്നത്. ഇപ്പോള്‍ പെരുമ്പാവൂരിലുള്ള ഒരു മഠത്തില്‍ സരള ജോലിക്കു പോകുന്നുണ്ട്. ഇടയ്‌ക്കൊക്കെയാണ് വീട്ടില്‍ വരുന്നത്. ബുധനാഴ്ച വീട്ടില്‍ വന്ന ശേഷം പിന്നീട് പോയിട്ടില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ദമ്പതികള്‍ തമ്മില്‍ ഇടയ്‌ക്കൊക്കെ വഴക്കുണ്ടാകാറുള്ളതായും പുറത്തുള്ളവരോട് വലിയ സഹകരണമില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. യശോധരന്റെ മൂന്നാം വിവാഹമാണ് സരളയുമായി നടന്നത്. ഇവര്‍ക്ക് കുട്ടികളില്ല. യശോധരന് ആദ്യത്തെ രണ്ടു വിവാഹങ്ങളിലായി മൂന്നു മക്കളുണ്ട്. മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്ന യശോധരന്‍ അസുഖം മൂലം ഒരു വര്‍ഷത്തിലധികമായി മദ്യപിക്കാറില്ലെന്ന് ബന്ധുക്കളും അയല്‍വാസികളും പറഞ്ഞു.

കുറത്തികാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്സുമോര്‍ട്ടിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും, ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കിയിൽ തോട്ട പൊട്ടി തെറിച്ച് വൻ അപകടം; ഒരാളുടെ കൈകള്‍ അറ്റുപോയി, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Next Post

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? റിവാർഡുകൾ നഷ്ടപ്പെടുത്താതെ ഉപയോഗിക്കാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? റിവാർഡുകൾ നഷ്ടപ്പെടുത്താതെ ഉപയോഗിക്കാം

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? റിവാർഡുകൾ നഷ്ടപ്പെടുത്താതെ ഉപയോഗിക്കാം

തോക്കേന്തിയ 250 പൊലീസുകാർ, കൊട്ടാരം പോലെ പന്തൽ; ​ഗ്യാങ്സ്റ്റർ വിവാഹം, വരനെത്തുന്നത് 6 മണിക്കൂർ പരോളിൽ!

തോക്കേന്തിയ 250 പൊലീസുകാർ, കൊട്ടാരം പോലെ പന്തൽ; ​ഗ്യാങ്സ്റ്റർ വിവാഹം, വരനെത്തുന്നത് 6 മണിക്കൂർ പരോളിൽ!

ഓട്ടിസം ബാധിച്ച നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

ഓട്ടിസം ബാധിച്ച നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

വന്യജീവി ആക്രമണം: വനംമന്ത്രിമാരുടെ യോഗം ഞായറാഴ്‌ച ബന്ദിപ്പുരില്‍

വന്യജീവി ആക്രമണം: വനംമന്ത്രിമാരുടെ യോഗം ഞായറാഴ്‌ച ബന്ദിപ്പുരില്‍

2016ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, നിലവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി:’വ്യത്യസ്ത’നായി’ ബൈജു കലാശാല

2016ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, നിലവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി:'വ്യത്യസ്ത'നായി' ബൈജു കലാശാല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021