വടകര > വടകര ഡിവൈഎസ്പിയുടെ ജീപ്പ് ഓഫീസിനു മുന്നിൽ കത്തിനശിച്ച നിലയിൽ. വാഹനം തീവെച്ച് നശിപ്പിച്ചതായാണ് സംശയിക്കുന്നത്. ജീപ്പ് പൂർണമായും കത്തി നശിച്ച നിലയിലാണ്. ഞായർ പുലർച്ചെ രണ്ടോടെയാണ് സംഭവം. വടകര താഴെ അങ്ങാടിയിൽ കാലിച്ചാക്ക് കടയുടെ മുന്നിൽ കൂട്ടിയിട്ട ചാക്കുകളും കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎസ്പി ഓഫീസിൽ നിന്നും ഏകദേശം അര കിലോമീറ്റർ ദൂരത്താണ് ചാക്ക് കട. ഇരു സംഭവങ്ങൾക്ക് പിന്നിലും ഒരാൾ തന്നെയാണോ എന്ന സംശയവുമുണ്ട്.
രണ്ട് സംഭവങ്ങളുമായി ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.