ഇടുക്കി : സിപിഎം അംഗത്വം പുതുക്കാൻ താല്പര്യമില്ലെന്ന് ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് രാജേന്ദ്രന്റെ പ്രതികരണം. പാർട്ടി അംഗ്വതം പുതുക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം രാജേന്ദ്രനെ സമീപിച്ചിരുന്നു. സിപിഎമ്മിൽ താൻ തുടരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി ശശി ആഗ്രഹിക്കുന്നു. കെ വി ശശിയുടെ വേദികളിൽ തനിക്ക് ഇടം കിട്ടും എന്ന് പ്രതീക്ഷിക്കുന്നില്ല. അംഗത്വം വേണ്ട എന്നതിന്റെ അർഥം ബി ജെ പി യിൽ പോകുമെന്നല്ലെന്നും രാജേന്ദ്രൻ പറഞ്ഞു.