കൊച്ചി: അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാതായ സംഭവത്തിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത്. രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ(എ.ഐ.എൽ.യു) യുവ അഭിഭാഷക സമിതി രജിസ്ട്രാറെ സമീപിച്ചിരിക്കുന്നത്. രേഖകൾ നഷ്ടപ്പെട്ടതിൽ ഉത്തരവാദികളെ കണ്ടെത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇവർക്ക് അർഹമായ ശിക്ഷ നൽകണം. ഇതോടൊപ്പം കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും എ.ഐ.എൽ.യു കത്തിൽ ആവശ്യപ്പെട്ടു.