തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്ക്കുമ്പോള് ഇങ്ങനെ ഒരു തീരുമാനമെടുത്തത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മതത്തെയും രാഷ്ട്രീയത്തെയും തമ്മിലടിപ്പിക്കുന്നു. ഇത് വിഭജനത്തിൻ്റെയും വിഭാഗീയതയുടെയും ഭിന്നിപ്പിക്കലിൻ്റെയും ആളുകളുടെ മനസില്‍ ഭീതി സൃഷ്ടിപ്പിക്കുന്നതിൻ്റെയും രാഷ്ട്രീയമാണെന്ന് സതീശന് പറഞ്ഞു. ഈ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് അതിശക്തമായി തന്നെ നേരിടും. നിയമപരമായും അല്ലാതെയും നേരിടുമെന്നും വി ഡി സതീശന് പറഞ്ഞു. ഒരു കാരണവശാലും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ സർക്കാരിന്റെ ഒരു നീക്കത്തേയും അനുവദിക്കില്ലെന്ന് വിഡി സതീശന് പറഞ്ഞു. അതിശക്തമായി അതിനെ രാജ്യവ്യാപകമായി നേരിടുക തന്നെ ചെയ്യും. അപകടകരമായ സാഹചര്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ച് രാഷ്ട്രീയ ലാഭമാക്കി നേട്ടം കൊയ്യാന്‍ വേണ്ടി ശ്രമിച്ചു. പൗരത്വഭേദഗതിയിലൂടെ മതത്തേയും രാഷ്ട്രീയത്തേയും കൂട്ടിക്കലര്‍ത്താന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന്റെ ആരോപണം രാജ്യം ശരിവെച്ചു. അത് വിലപോയില്ല. അടുത്ത ആയുധം എടുത്തിരിക്കയാണ്. ഇത് വിഭജനത്തിന്റെ രാഷ്ട്രീയമാണ്. വിഭാഗീയതയുടെ രാഷ്ട്രീയമാണ്. ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ആളുകളുടെ മനസില്‍ ഭീതി ചലിപ്പിക്കാനുള്ള രാഷ്ട്രീയമാണ് ഈ രാഷ്ട്രീയത്തെ അതിശക്തമായി തന്നെ നേരിടും’, വി ഡി സതീശന് പറഞ്ഞു.