ന്യൂഡൽഹി: സി.എ.എ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയിൽ ഹരജി നൽകി. സി.എ.എ ചോദ്യം ചെയ്തുള്ള ഹരജികൾ നിലനിൽക്കുന്നതിനാൽ പുതിയ ചട്ടം മരവിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
നിയമപോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ നിയമജ്ഞരുമായി കൂടിക്കാഴ്ച നടത്തിയതായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ. റഹീം എം.പി പറഞ്ഞു.നിലവിൽ 250ൽ കൂടുതൽ ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തിൽ പുതിയ ചട്ടങ്ങൾ പുറത്തിറക്കുന്നത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഹരജിയിൽ പറയുന്നു.