മാർത്താണ്ഡം: സഹോദരിയുമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കി വന്ന സഹോദരി ഭർത്താവിനെ 15 കാരൻ വെട്ടിക്കൊലപ്പെടുത്തി. പാകോട് മണിക്കാവിളയിൽ വിജു(24) ആണ് മരിച്ചത്. ഭർത്താവുമായി പിണങ്ങി ഭാര്യ സൗമ്യ രണ്ട് ദിവസം മുമ്പാണ് മാതാവിന്റെ വീട്ടിൽ വന്നത്.
ഇവരുടെ 11 മാസം പ്രായമുള്ള കുഞ്ഞിനെ അസുഖം കാരണം ആശുപത്രിയിൽ കൊണ്ടുപോകാൻ വന്ന വിജു, ആശുപത്രിയിൽ പോയശേഷം സൗമ്യയുടെ വീട്ടിൽ മടങ്ങി എത്തി. വീണ്ടും ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ഉണ്ടായി. ഇത് കേട്ടുകൊണ്ടിരുന്ന സൗമ്യയുടെ സഹോദരൻ വിജുവിനെ വെട്ടി പരിക്കേൽപ്പിച്ചു.
തുടർന്ന് കുഴിത്തുറ സർക്കാർ ആശുപത്രിയിലും അവിടെ നിന്ന് ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ വിജു മരിച്ചു. വിജുവിന്റെ സഹോദരന്റെ പരാതിയെ തുടർന്ന് മാർത്താണ്ഡം പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നു.