തിരുവനന്തപുരം> ഹയർസെക്കൻഡറി അധ്യാപകരുടെയും ഹെഡ്മാസ്റ്റർമാരുടെയും പ്രിൻസിപ്പൽ പ്രമോഷൻ സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. 86 ഹയർ സെക്കൻഡറി അധ്യാപകർക്കും 42 ഹെഡ്മാസ്റ്റർമാർക്കുമാണ് പ്രമോഷൻ ലഭിച്ചത്. ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റം നിയമനടപടികൾ മൂലം നീണ്ടതിനെ തുടർന്നാണ് പ്രിൻസിപ്പൽ പ്രമോഷൻ വൈകിയത്. 128 സ്കൂളുകളിൽ പ്രിൻസിപ്പൽ നിയമനം നടന്നു.