കോഴിക്കോട്> പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ധീരമായ രാഷ്ട്രീയ കാഴ്ചപ്പാടാണ് ഉയർത്തിക്കാട്ടുന്നതെന്നും തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ മതധ്രുവീകരണം ലക്ഷ്യമിട്ട് നടത്തുന്ന മോദി സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.
2019ൽ പാസാക്കിയ നിയമത്തിന് ഇപ്പോൾ ചട്ടങ്ങളുണ്ടാക്കി വിജ്ഞാപനമിറക്കിയത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. പൗരന്മാരെ പല തട്ടുകളിലാക്കി ഭിന്നിപ്പിന്റെയും വൈരത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ആസൂത്രിത നീക്കത്തിന് പിന്നിൽ ആർഎസ്എസിന്റെ ദീർഘകാല പദ്ധതിയുണ്ടെന്നും ഇരുവരും പറഞ്ഞു.