ജയ്സാൽമീർ: തദ്ദേശീയമായി നിർമിച്ച പ്രതിരോധ ഉപകരണങ്ങളുടെ പ്രദർശനമായി ‘ഭാരത് ശക്തി’ സൈനികാഭ്യാസം. രാജസ്ഥാനിലെ പൊക്രാനിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് സേനകളുടെയും ശക്തി വെളിപ്പെടുത്തുന്നതായിരുന്നു സൈനികാഭ്യാസം.
എൽ.സി.എ തേജസ്സ് യുദ്ധവിമാനം, എ.എൽ.എച്ച് മാർക്ക്-IV ഹെലികോപ്ടർ, എൽ.സി.എച്ച് പ്രചണ്ഡ് ഹെലികോപ്ടർ, ഡ്രോൺ വേധ സംവിധാനം, ധനുഷ് ടാങ്കുകൾ, മിസൈൽ വാഹക ടാങ്കുകൾ, കെ9 വജ്ര, പിനാക റോക്കറ്റുകൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടായിരുന്നു.
ഇന്ത്യയുടെ ആത്മനിർഭരം, വിശ്വാസം, സ്വാഭിമാനം എന്നിവയുടെ ത്രിത്വത്തിനാണ് പൊക്രാൻ സാക്ഷ്യം വഹിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.