• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഷ്ട്രപതി അംഗീകരിച്ചു; ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നിയമമായി

by Web Desk 04 - News Kerala 24
March 13, 2024 : 7:02 pm
in India, News
0
A A
0
രാഷ്ട്രപതി അംഗീകരിച്ചു; ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നിയമമായി

ന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏക സിവില്‍ കോഡ് ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി. ഇതോടെ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നിയമമായി. രാജ്യത്ത് ഏക സിവില്‍ കോഡ് നിലവില്‍വരുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കിയാൽ ഏക സിവില്‍ കോഡ് പ്രാബല്യത്തിലാകും.

എല്ലാ പൗരന്മാർക്കും മതഭേദമില്ലാതെ ഒരേനിയമം വ്യവസ്ഥ ചെയ്യുന്നതാണെന്ന് സർക്കാർ അവകാശപ്പെടുന്ന ഏക സിവിൽ കോഡ് ബിൽ ഫെബ്രുവരി ഏഴിനാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിയമസഭയിൽ അവതരിപ്പിച്ചത്. ജയ് ശ്രീറാം, വ​ന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നീ വിളികളോടെയായിരുന്നു ബില്ലിന്റെ അവതരണം. ബില്ലിനെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു.

വി​വാ​ഹം, വി​വാ​ഹ​മോ​ച​നം, ഭൂ​മി, സ്വ​ത്തു​ക്ക​ൾ, പി​ന്തു​ട​ർ​ച്ചാ​വ​കാ​ശം എ​ന്നി​വ​യി​ൽ എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും തുല്യ നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, ഇതിൽനിന്ന് ​സംസ്ഥാനത്തെ 2.9 ശതമാനം വരുന്ന പട്ടിക വർഗ വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. കൂടാതെ ഭ​ര​ണ​ഘ​ട​ന​യു​​ടെ 21ാം ഭാ​ഗ​മ​നു​സ​രി​ച്ച് ആ​ചാ​ര​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളെ​യും ബി​ല്ലി​ന്റെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും സം​സ്ഥാ​ന​ത്തി​നു പു​റ​ത്ത് താ​മ​സി​ക്കു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കും.

ബി​ൽ പ്ര​കാ​രം വി​വാ​ഹ​വും ലി​വ് ഇ​ൻ ബ​ന്ധ​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണ്. വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​വ​ർ ഒ​രു മാ​സ​ത്തി​ന​കം ത​ങ്ങ​ളു​ടെ താ​മ​സ പ​രി​ധി​യിലെ ര​ജി​സ്ട്രാ​ർ​ക്ക് നി​ശ്ചി​ത ഫോ​റ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഒ​രു​മി​ച്ച് ക​ഴി​യു​ന്ന​വ​രി​ൽ ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​യാ​ളാ​ണെ​ങ്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ല. നി​ർ​ബ​ന്ധി​ച്ചോ തെ​റ്റി​ദ്ധ​രി​പ്പി​ച്ചോ അ​ന്യാ​യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തി​യോ ആ​ണ് പ​ങ്കാ​ളി​യു​ടെ സ​മ്മ​തം വാ​ങ്ങി​യ​തെ​ങ്കി​ൽ അ​ത്ത​രം ബ​ന്ധ​വും ര​ജി​സ്റ്റ​ർ ചെ​യ്യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​തെ ഒ​രു മാ​സ​ത്തി​ല​ധി​കം ഒ​രു​മി​ച്ച് ക​ഴി​ഞ്ഞാ​ൽ മൂ​ന്നു മാ​സം വ​രെ ത​ട​വോ 10,000 രൂ​പ​വ​രെ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കാം. ലി​വ് ഇ​ൻ ബ​ന്ധ​ത്തി​ലെ പ​ങ്കാ​ളി ഉ​പേ​ക്ഷി​ച്ച് പോ​വു​ക​യാ​ണെ​ങ്കി​ൽ സ്ത്രീ​ക്ക് ജീ​വ​നാം​ശം തേ​ടി കോ​ട​തി​യെ സ​മീ​പി​ക്കാം. ഇ​ത്ത​രം ബ​ന്ധ​ത്തി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക്ക് നി​യ​മ​പ​ര​മാ​യ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളു​മു​ണ്ടാ​കും.

വി​വാ​ഹ സ​മ​യ​ത്ത് ദ​മ്പ​തി​ക​ളി​ലാ​ർ​ക്കും ജീ​വി​ച്ചി​രി​ക്കു​ന്ന മ​റ്റൊ​രു പ​ങ്കാ​ളി ഉ​ണ്ടാ​ക​രു​ത്. വി​വാ​ഹ​ത്തി​ന് പു​രു​ഷ​ന് 21 വ​യ​സ്സും സ്ത്രീ​ക്ക് 18 വ​യ​സ്സും പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. സ്വ​ന്തം മ​താ​ചാ​ര​പ്ര​കാ​രം വി​വാ​ഹ ച​ട​ങ്ങ് ന​ട​ത്താം. ബ​ഹു​ഭാ​ര്യത്വം ബി​ല്ലിൽ നി​രോ​ധി​ക്കു​ന്നുണ്ട്. കോ​ട​തി​ക​ൾ അ​നു​വ​ദി​ക്കു​ന്ന വി​വാ​ഹ മോ​ച​ന​ങ്ങ​ൾ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സ്ത്രീ​ക്കും പു​രു​ഷ​നും വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കാം. ഭ​ർ​ത്താ​വ് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യോ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യോ ചെ​യ്താ​ലോ ഒ​ന്നി​ല​ധി​കം ഭാ​ര്യ​മാ​രു​ണ്ടെ​ങ്കി​ലോ സ്ത്രീ​ക്ക് വി​വാ​ഹ​മോ​ച​നം തേ​ടാം. സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​ഴി​കെ ദ​മ്പ​തി​ക​ൾ​ക്ക് വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​ന​കം വി​വാ​ഹ മോ​ച​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ക​ഴി​യി​ല്ല. ആ​ൺ​മ​ക്ക​ൾ​ക്കും പെ​ൺ​മ​ക്ക​ൾ​ക്കും തു​ല്യ അനന്തരാവകാശമാണുള്ളത്. ദ​ത്തെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കും സ്വ​ന്തം മ​ക്ക​ൾ​ക്കും തു​ല്യ​പ​രി​ഗ​ണ​നയാണ്. ഒ​രു വ്യ​ക്തി മ​രി​ച്ചാ​ൽ പ​ങ്കാ​ളി​ക്കും മ​ക്ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും തു​ല്യ സ്വ​ത്ത​വ​കാ​ശമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമം അനുശാസിക്കുന്ന വിധത്തില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണമെന്ന് വനിതാ കമീഷന്‍

Next Post

എൻ.ഡി.എയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം നടത്തി; രണ്ട് കോടി ആവശ്യപ്പെട്ടെന്ന് പി.സി. ജോർജ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എൻ.ഡി.എയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം നടത്തി; രണ്ട് കോടി ആവശ്യപ്പെട്ടെന്ന് പി.സി. ജോർജ്

എൻ.ഡി.എയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം നടത്തി; രണ്ട് കോടി ആവശ്യപ്പെട്ടെന്ന് പി.സി. ജോർജ്

സൈക്കിളുമായി പോയ ഫലസ്തീനികൾക്ക് മേൽ ബോംബിട്ടു; ‘അബദ്ധം’ പറ്റിയതാണെന്ന് ഇസ്രായേൽ സൈന്യം

സൈക്കിളുമായി പോയ ഫലസ്തീനികൾക്ക് മേൽ ബോംബിട്ടു; 'അബദ്ധം' പറ്റിയതാണെന്ന് ഇസ്രായേൽ സൈന്യം

സ്പെയർ പാർട്ട്സ് ലഭ്യമാക്കിയില്ല, ടി.വി. നിർമ്മാതാക്കൾക്ക് 69,448 രൂപ പിഴയടിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

സ്പെയർ പാർട്ട്സ് ലഭ്യമാക്കിയില്ല, ടി.വി. നിർമ്മാതാക്കൾക്ക് 69,448 രൂപ പിഴയടിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

നിലപാട് ആവർത്തിച്ച്​ സൗദി മന്ത്രിസഭ, ഗസ്സയിലെ ഇസ്രായേലി ആക്രമണം അവസാനിപ്പിക്കണം

നിലപാട് ആവർത്തിച്ച്​ സൗദി മന്ത്രിസഭ, ഗസ്സയിലെ ഇസ്രായേലി ആക്രമണം അവസാനിപ്പിക്കണം

ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021