• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

60 കോടിയുടെ ടാറ്റ ആശുപത്രിയുടെ 125 കണ്ടെയ്നറുകൾ ഇനി കഞ്ഞിപ്പുരകൾ

by Web Desk 04 - News Kerala 24
March 17, 2024 : 6:52 am
0
A A
0
60 കോടിയുടെ ടാറ്റ ആശുപത്രിയുടെ 125 കണ്ടെയ്നറുകൾ ഇനി കഞ്ഞിപ്പുരകൾ

കാസർകോട്: കോവിഡ് കാലത്ത് ടാറ്റ കമ്പനി കേരളത്തിന് സമ്മാനമായി നൽകിയ 60 കോടി രൂപയുടെ ടാറ്റ ആശുപത്രി ഇനി സ്കൂളുകളിലെ കഞ്ഞിപ്പുരകളാകും. ആശുപത്രിയുടെ പേരിൽനിന്നും ടാറ്റയെന്ന പദംതന്നെ നീക്കം ചെയ്യുന്നതോടെ ടാറ്റയുടെ കോവിഡ് സംഭാവന വിസ്മൃതിയിലുമാകും.

125 കണ്ടെയ്നറുകളാണ് ടാറ്റ ആശുപത്രിയിലുള്ളത്. ഇതിൽ പതിനൊന്ന് എണ്ണം ചോർന്നൊലിക്കുന്നവയാണ്. ഇവ നീക്കം ചെയ്യും. ബാക്കിയുള്ളവ ജില്ല പഞ്ചായത്തിനു കീഴിലുള്ള, കഞ്ഞിപ്പുരകളുടെ അഭാവമുള്ള സ്കൂളുകൾക്ക് കൈമാറും. കുറച്ച് എണ്ണം ജില്ല ആശുപത്രിയിൽ വിറകുപുരയുണ്ടാക്കാനും മറ്റും ഉപയോഗിക്കും. ടാറ്റ ആശുപത്രി ഉൾപ്പെടുന്ന ഉദുമ മണ്ഡലം എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ല ആശുപത്രിക്കാണ് കോവിഡ് ആശുപത്രി കൈമാറിയത്.

അവിടെ ജില്ല ആശുപത്രിയുടെ ഭാഗമായ ക്രിട്ടിക്കൽ കെയർ യൂനിറ്റാവും ഉണ്ടാകുക. ഇതിനായി 25 കോടി രുപ സർക്കാർ അനുവദിച്ചിട്ടുണ്ട്. 4.12 ഏക്കർ ഭൂമിയാണ് കോവിഡ് ആശുപത്രിക്ക് അന്ന് നൽകിയത്. 81000 ചതുരശ്ര അടിയിലാണ് ആശുപത്രി നിർമിച്ചത്. ചട്ടഞ്ചാൽ മലബാർ ഇസ്‍ലാമിക് കോംപ്ലക്സിൽനിന്നാണ് പൊടുന്നനെ ഭൂമി ലഭ്യമാക്കിയത്. ഇവർക്കുള്ള പകരം ഭൂമി റവന്യൂ വകുപ്പ് കൈമാറിയിട്ടുണ്ട്.

രാജ്യത്തുതന്നെ കോവിഡ് രോഗികൾ ഏറ്റവും കൂടിയ ജില്ലയായി കാസർകോട് മാറിയപ്പോൾ ടാറ്റ സാമൂഹിക സുരക്ഷാ ഫണ്ടിൽനിന്നും 60 കോടി രൂപ ചെലവിൽ കോവിഡ് ആശുപത്രി സ്വമേധയ സമ്മാനിക്കുകയായിരുന്നു. 5000 കോവിഡ് രോഗികളെ ചികിത്സിച്ചു. 197 ജീവനക്കാരെ നിയമിച്ചു. 30 വർഷത്തേക്കാണ് ആയുസ്സ് കൽപിച്ചത്. കോവിഡ് ഒഴിഞ്ഞതോടെ സൂപ്പർ സ്‍പെഷാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന പ്രഖ്യാപനം ഉണ്ടായി. എന്നാൽ, പൊളിച്ചു നീക്കാനാണ് തീരുമാനം. ‘പൂർണമായും ശീതീകരിച്ച നിലയിൽ ഉപയോഗിക്കാൻ മാത്രം കഴിയുന്ന കണ്ടെയ്നറുകളാണവ. കോവിഡിനുശേഷം അവ നശിക്കാൻ തുടങ്ങി. ആ നിലയിൽ ഇനി ഉപയോഗിക്കാൻ കഴിയില്ല.

കണ്ടെയ്നറുകൾ കഞ്ഞിപ്പുരകൾക്കും മറ്റും ഉപയോഗിക്കാൻ തീരുമാനിച്ചു. ടാറ്റയുടെ പേര് ഇനിയുണ്ടാവില്ല’-ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥതല അഴിച്ചുപണി: എക്‌സിക്യൂട്ടിവ് ഓഫിസറെയും മാറ്റി

Next Post

ചെ​ക്പോ​സ്റ്റി​ൽ ഭീകരാക്ര​മ​ണം; ഏ​ഴ് പാ​ക് സൈ​നി​കർ കൊല്ലപ്പെട്ടു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ചെ​ക്പോ​സ്റ്റി​ൽ ഭീകരാക്ര​മ​ണം; ഏ​ഴ് പാ​ക് സൈ​നി​കർ കൊല്ലപ്പെട്ടു

ചെ​ക്പോ​സ്റ്റി​ൽ ഭീകരാക്ര​മ​ണം; ഏ​ഴ് പാ​ക് സൈ​നി​കർ കൊല്ലപ്പെട്ടു

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു

വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷം, സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാൻ പാർട്ടികൾ

അനുവിന്‍റെ ആഭരണങ്ങൾ എവിടെ? പോസ്റ്റ്‍മോർട്ടം പൂർത്തിയായി, ദുരൂഹതയേറുന്നു; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി, അനുവിന്‍റേത് ക്രൂരകൊലപാതകം

മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല, ലിവ് പാർട്ട്ണറെ കൊലപ്പെടുത്തി യുവാവ്, അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്

മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല, ലിവ് പാർട്ട്ണറെ കൊലപ്പെടുത്തി യുവാവ്, അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്

ബി.ജെ.പിയും എൻ.ഡി.എയും തെരഞ്ഞെടുപ്പിന് പൂർണസജ്ജമെന്ന് നരേന്ദ്ര മോദി

ഇഡിയെ ചട്ടുകമാക്കിയെന്ന ആരോപണം; കണക്കുകള്‍ നിരത്തി മറുപടിയുമായി പ്രധാനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In