ഇസ്ലാമാബാദ്: പാകിസ്താനിൽ അഫ്ഗാൻ അതിർത്തിക്കടുത്ത് സൈനിക ചെക്പോസ്റ്റിൽ ചാവേർ ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചെക്പോസ്റ്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അഞ്ചുപേർ സ്ഫോടനത്തിലും രണ്ടുപേർ സായുധവിഭാഗവുമായുള്ള ഏറ്റുമുട്ടലിലുമാണ് കൊല്ലപ്പെട്ടത്. ജയ്ശെ ഫുർസാനെ മുഹമ്മദ് എന്ന പുതിയ സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പാക് പ്രസിഡന്റ് ആസിഫലി സർദാരി, പ്രധാനമന്ത്രി ശഹബാസ് ശരീഫ് എന്നിവർ സംഭവത്തെ അപലപിച്ചു. മറുപടിയായി സൈന്യം വടക്കൻ വസീറിസ്താനിൽ നടത്തിയ ഓപറേഷനിൽ ആറ് തീവ്രവാദികളെ വധിച്ചു. പാക് -അഫ്ഗാൻ അതിർത്തിയിൽ സൈന്യത്തിനും പൊലീസിനും നേരെ തീവ്രവാദി ആക്രമണങ്ങൾ പതിവാണ്.