മൂന്നാര്‍> കാട്ടാനയുടെ മുന്നില്‍ സാഹസം കാണിച്ച രണ്ടുപേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു.ഓള്‍ഡ് മൂന്നാര്‍ സ്വദേശികളായ സെന്തില്‍, രവി എന്നിവര്‍ക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. സെന്തില്‍ ആനയുടെ മുന്നില്‍ പോസ് ചെയ്തപ്പോള്‍ രവി ഫോട്ടോ എടുക്കുകയായിരുന്നു. മൂന്നാറിലെ അക്രമകാരിയായ കാട്ടാനയുടെ മുന്നില്‍ നിന്നാണ് ഇവര്‍ ഫോട്ടോ എടുത്തത്