ചണ്ഡീഗഡ്: 8.8 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 1,334 രൂപ ഈടാക്കിയ ഊബറിന് വൻ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 359 രൂപക്ക് പകരം വൻ തുക ഈടാക്കിയതിന് ഊബർ ഇന്ത്യക്ക് 20000 രൂപയാണ് പിഴയിട്ടത്. 8.8 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഊബർ ബുക്ക് ചെയ്ത ചണ്ഡീഗഡ് സ്വദേശി അശ്വനി പ്രഷാറിന് ആപ്പിൽ രേഖപ്പെടുത്തിയ നിരക്ക് 359 രൂപയായിരുന്നു. 16.38 മിനുട്ട് സമയമെടുത്താണ് 8.8 കിലോമീറ്റർ ദൂരം താണ്ടിയത്. എന്നാൽ യാത്ര അവസാനിപ്പിച്ചപ്പോൾ ആപ്പിൽ 359 രൂപ 1334 ആയി മാറി. ഇതിനെ തുടർന്ന് നിരവധി തവണ ഊബറിന് പരാതി അയച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് അശ്വനി പരാതിയുമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.