തമിഴ്നാട് : കേസില്‍ കുടുങ്ങിയ തമിഴ്നാട് മുന്‍ മന്ത്രി കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനാകില്ലെന്ന് ഗവര്‍ണര്‍. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആര്.എന്‍.രവി തള്ളി. കെ.പൊന്മുടിയെ മന്ത്രിയാക്കാനാകില്ലെന്നും സത്യപ്രതിജ്ഞ നടത്താനാകില്ലെന്നുമായിരുന്നു ഗവര്‍ണറുടെ മറുപടി. പൊന്മുടിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കുക മാത്രമാണുണ്ടായതെന്നും വിശദീകരണത്തിലുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസാണ് പൊന്മുടിക്കെതിരെയുള്ളത്