• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഗസ്സ ആശുപത്രിയിൽ വീണ്ടും ഇസ്രായേൽ കൂട്ടക്കൊല; അൽജസീറ റിപ്പോർട്ടറടക്കം 80 പേരെ പിടിച്ചുകൊണ്ടുപോയി

by Web Desk 04 - News Kerala 24
March 18, 2024 : 9:23 pm
0
A A
0
ഗസ്സ ആശുപത്രിയിൽ വീണ്ടും ഇസ്രായേൽ കൂട്ടക്കൊല; അൽജസീറ റിപ്പോർട്ടറടക്കം 80 പേരെ പിടിച്ചുകൊണ്ടുപോയി

ഗസ്സ
: ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ ഇന്ന് പുലർച്ചെയോടെ ഇസ്ര​ായേൽ സേന വീണ്ടും ഇരച്ചുകയറി രോഗികളെയടക്കം കൂട്ട​ക്കൊല നടത്തി. നിരവധി പേർ കൊല്ലപ്പെടുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽജസീറ അറബിക് റിപ്പോർട്ടർ ഇസ്മായിൽ അൽ-ഗൗൽ അടക്കം 80 പേരെ പിടിച്ചുകൊണ്ടുപോയി. ഇവരെ മർദിച്ചവശരാക്കിയ ശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി അൽജസീറ റിപ്പോർട്ട് ചെയ്തു.ഇസ്രായേൽ സേന അഴിഞ്ഞാട്ടം തുടരുന്ന ആശുപത്രിയിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അധിനിവേശ സൈന്യം നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരും കുടിയൊഴിപ്പിക്കപ്പെട്ടവരുമായ 30,000ത്തോളം ഫലസ്തീനികൾ അൽശിഫ ആശുപത്രിയിലും പരിസരത്തുമായി അഭയാർഥികളായി കഴിയുന്നുണ്ട്. ഇവരും ആശുപത്രി ജീവനക്കാരും ആശുപത്രിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രിയുടെ സർജറി ബ്ലോക്കിലാണ് ഇസ്രായേൽ സേന അക്രമണം അഴിച്ചുവിട്ടുതുടങ്ങിയത്. ആശുപത്രിയുടെ പരിസരവും മുറ്റവും ബുൾഡോസറുകൾ ഉപയോഗിച്ചു കിളച്ചുമറിച്ചു.

ഒക്ടോബർ ഏഴിനുശേഷം നാലാം തവണയാണ് ഇസ്രായേൽ സൈന്യം അൽശിഫ ആശുപത്രിയിൽ വ്യാപക അക്രമം നടത്തുന്നത്. കഴിഞ്ഞ നവംബറിൽ അൽശിഫ ആശുപത്രിക്കുകീഴിൽ ഹമാസിന്റെ സൈനിക ബങ്കറുകൾ ഉണ്ടെന്നുപറഞ്ഞ് നടത്തിയ ആക്രമണത്തിൽ രോഗികളെയും ആരോഗ്യ പ്രവർത്തകരെയുമടക്കം നൂറുകണക്കിന് ആളുകളെയാണ് കൊലപ്പെടുത്തിയത്. ദിവസങ്ങൾ നീണ്ട ആക്രമണത്തിനുശേഷം ആശുപത്രിയിൽനിന്ന് ഇസ്രായേൽ സൈന്യത്തിന് കാര്യമായൊന്നും കണ്ടെത്താനായിരുന്നില്ല. അവിടെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട ബങ്കറുകൾ പതിറ്റാണ്ടുകൾക്കുമുമ്പ് തങ്ങൾ തന്നെ നിർമിച്ചതാണെന്ന വെളിപ്പെടുത്തലുമായി മുൻ പ്രധാനമന്ത്രി യഹുദ് ബറാക് രംഗത്തെത്തിയതോടെ ഇസ്രായേൽ പ്രതിക്കൂട്ടിലായി.

ഇപ്പോൾ ഹമാസ് അൽശിഫ ആശുപത്രി കേന്ദ്രമായി പുനഃസംഘടിക്കുന്നുവെന്നാരോപിച്ചാണ് ഇന്ന് പുലർച്ച ആക്രമണം നടത്തിയത്. ആരോപണം ഹമാസ് നിഷേധിച്ചു. അതിനിടെ, ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം 31,600 കവിഞ്ഞതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: കേസ് പിൻവലിക്കൽ വേഗത്തിലാക്കാൻ നിർദേശം

Next Post

ക്രൈംബ്രാഞ്ച് സീൽ ചെയ്ത മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽനിന്ന് പഞ്ചലോഹ വിളക്ക്​ ഉൾപ്പെടെ 15 സാമഗ്രികൾ നഷ്ടമായി; ദുരൂഹത

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ക്രൈംബ്രാഞ്ച് സീൽ ചെയ്ത മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽനിന്ന് പഞ്ചലോഹ വിളക്ക്​ ഉൾപ്പെടെ 15 സാമഗ്രികൾ നഷ്ടമായി; ദുരൂഹത

ക്രൈംബ്രാഞ്ച് സീൽ ചെയ്ത മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽനിന്ന് പഞ്ചലോഹ വിളക്ക്​ ഉൾപ്പെടെ 15 സാമഗ്രികൾ നഷ്ടമായി; ദുരൂഹത

മൂന്നാമതും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമെന്നത് ജനം തീരുമാനിച്ചുവെന്ന് വി. മുരളീധരൻ

മൂന്നാമതും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമെന്നത് ജനം തീരുമാനിച്ചുവെന്ന് വി. മുരളീധരൻ

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത് -എം.എസ്.എഫ്

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത് -എം.എസ്.എഫ്

പോസ്റ്ററില്‍ ചാരിനിന്നതിന് 14കാരനെ ബിജെപി നേതാവ് മര്‍ദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് പൊലീസ്

പോസ്റ്ററില്‍ ചാരിനിന്നതിന് 14കാരനെ ബിജെപി നേതാവ് മര്‍ദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് പൊലീസ്

മലയാളത്തിന്‍റെ പ്രഭയായി രൗദ്രസാത്വികം: എ​ന്‍റെ ഭാ​ഷ​യോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു -പ്രഭാവർമ

മലയാളത്തിന്‍റെ പ്രഭയായി രൗദ്രസാത്വികം: എ​ന്‍റെ ഭാ​ഷ​യോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു -പ്രഭാവർമ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In