തിരുവനന്തപുരം > പോസ്റ്ററില്‍ ചാരിനിന്നതിന് 14കാരനെ ബിജെപി നേതാവ് മര്‍ദിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. ഫോര്‍ട്ട് പോലീസാണ് കേസെടുത്തത്. തിരുവനന്തപുരം കാലടിയിലാണ് സംഭവം.
സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്ററില്‍ ചാരിനിന്നതിനാണ് മര്‍ദിച്ചത്. ബിജെപി തിരുവനന്തപുരം കാലടി ഏരിയ വൈസ് പ്രസിഡന്റ് സതീശനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സമീപവാസികള്‍ ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.