വേനൽച്ചൂട് താങ്ങാനാകാതെ വരുമ്പോൾ, ശരീരത്തെ തണുപ്പിക്കാനും ചൂടുപിടിച്ച താപനിലയിൽ നിന്ന് ആശ്വാസം നൽകാനും നാം ചില ഭക്ഷണങ്ങളിൽ അഭയം തേടാറുണ്ട്. വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. തണ്ണിമത്തന്‍, വെള്ളരിക്ക തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഭക്ഷണങ്ങളാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ശരീരത്തെ തണുപ്പിക്കുന്നതിനുപകരം യഥാർത്ഥത്തിൽ താപം ഉൽപ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
- ഒന്ന്…
- നിലക്കടലയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ നട്സാണ് നിലക്കടല. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ നിലക്കടല സഹായിക്കും. ഇതുമൂലം ശരീരത്തിലെ ചൂട് വർദ്ധിക്കാനുള്ള സാധ്യയും ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് നിലക്കടല അധികം കഴിക്കേണ്ട.
- രണ്ട്…
- ക്യാരറ്റാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒട്ടനവധി പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ പലപ്പോഴും ശൈത്യക്കാലത്ത് കഴിക്കാന്‍ പറ്റിയ പച്ചക്കറിയെന്നാണ് പറയപ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പക്ഷേ ഇവയ്ക്ക് ശരീരത്തില്‍ ചൂട് വർദ്ധിപ്പിക്കുന്ന കഴിവുണ്ടെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
- മൂന്ന്…
- ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയും ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കും. അതിനാല്‍ ഇവയും വേനല്‍ക്കാലത്ത് അധികമായി കഴിക്കേണ്ട.
- നാല്…
- മുട്ടയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ മുട്ടയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ അമിതമായി മുട്ട കഴിക്കുന്നതും ശരീരത്തിലെ ചൂട് അനുഭവപ്പെടാന്‍ കാരണമാകും.
- അഞ്ച്…
- ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മറ്റും അടങ്ങിയ ബദാം ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു നട്സാണ്. എന്നാല്‍ അമിതമായി ബദാം കഴിക്കുന്നതും ശരീരത്തിലെ ചൂട് കൂടാന്‍ കാരണമായേക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.