അങ്കമാലി> റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് ലോട്ടറി വില്പ്പനക്കാരന് മരിച്ചു. ചെറിയ വാപ്പാലശേരി കാഞ്ഞിലി വീട്ടില്‍ വേലായുധനാണ് (71) മരിച്ചത്. ബുധന്‍ രാവിലെ 10.30ന് അങ്കമാലി മുനിസിപ്പല്‍ ബസ് സ്റ്റേഷനുസമീപം മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിക്കുമുമ്പില്‍ ദേശീയപാതയിലായിരുന്നു അപകടം. അങ്കമാലി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കാണ് ഇടിച്ചത്.
ഉടന്‍ അങ്കമാലി രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അങ്കമാലി റെയില്‍വേ സ്റ്റേഷന് ജങ്ഷനില്‍ ലോട്ടറി വില്‍പ്പന നടത്തുന്നയാളാണ് വേലായുധന്. സംസ്കാരം വ്യാഴം ഉച്ചയ്ക്കുശേഷം കിടങ്ങൂര്‍ എസ്എന്‍ഡിപി ശാന്തിനിലയത്തില്‍. ഭാര്യ: രമ. മക്കള്‍: സീമ, സുമ. മരുമക്കള്‍: രാജീവ്, രാജീവ്.