മലബന്ധ പ്രശ്നം ഇന്ന് പലരിലും കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് മലബന്ധം ഉണ്ടാകാം.നല്ല ഭക്ഷണങ്ങളുടെ പോരായ്മ മുതൽ അസുഖങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. മലബന്ധം അകറ്റുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങളെ കുറിച്ചറിയാം…
- ഒന്ന്…
- ഉണക്കമുന്തിരിയാണ് ആദ്യത്തെ ഭക്ഷണം എന്ന് പറയുന്നത്. ഉണക്കമുന്തിരി മലബന്ധത്തിനുള്ള പ്രകൃതിദത്ത പരിഹാരമായി ഉപയോഗിക്കുന്നു. 1/4-കപ്പ് ഉണക്ക മുന്തിരിയിൽ 3 ഗ്രാം ഫൈബർ അടങ്ങിയിട്ടുള്ളത്. സെല്ലുലോസ് എന്നറിയപ്പെടുന്ന പ്രൂണിലെ ലയിക്കാത്ത നാരുകൾ മലത്തിലെ ജലത്തിൻ്റെ അളവ് വർദ്ധിപ്പിക്കും. ദിവസവും വെറും വയറ്റിൽ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു.
- രണ്ട്…
- ആപ്പിളാണ് മറ്റൊരു ഭക്ഷണം. നാരുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. തൊലിയുള്ള ഒരു ഇടത്തരം ആപ്പിളിൽ (ഏകദേശം 200 ഗ്രാം) 4.8 ഗ്രാം അടങ്ങിയിരിക്കുന്നു. ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിലെ ഫൈബർ ഉള്ളടക്കം വർദ്ധിപ്പിക്കാനും മലബന്ധം ലഘൂകരിക്കാനും സഹായിക്കുന്ന ഭക്ഷണമാണ് ആപ്പിൾ.
- മൂന്ന്…
- ചെറുനാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കുടലിലേക്ക് വെള്ളം വലിച്ചെടുക്കുന്ന ഒരു ആൻ്റിഓക്‌സിഡൻ്റ് സംയുക്തമാണ്. കുടലിലെ ജലാംശം വർദ്ധിപ്പിക്കുന്നത് മലം മൃദുവാക്കാനും മലവിസർജ്ജനത്തെ ഉത്തേജിപ്പിക്കാനും സഹായിക്കും. നേരിയ നിർജ്ജലീകരണം മലബന്ധത്തിന് കാരണമാകും. ജലാംശം വർദ്ധിപ്പിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും.
- നാല്…
- മലബന്ധം അകറ്റുന്ന മറ്റൊരു ഭക്ഷണമാണ് പിയർ. ഒരു ഇടത്തരം വലിപ്പമുള്ള പിയറിൽ (178 ഗ്രാം) 5.5 ഗ്രാം അടങ്ങിയിരിക്കുന്നു. പിയേഴ്സിൽ സോർബിറ്റോൾ, ഫ്രക്ടോസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
- അഞ്ച്…
- കിവിപ്പഴം മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായകമാണ്. ഒരു കിവിയിൽ (75 ഗ്രാം) ഏകദേശം 2.3 ഗ്രാം അടങ്ങിയിരിക്കുന്നു. കിവിപ്പഴം പതിവായി കഴിക്കുന്നത് വയറുവേദന, അസ്വസ്ഥത എന്നിവ കുറയ്ക്കുന്നു.
- ആറ്…
- സിട്രെസ് പഴങ്ങളാണ് മറ്റൊന്ന്. സിട്രസ് പഴങ്ങളുടെ തൊലികളിൽ പെക്റ്റിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം കുറയ്ക്കാനും സഹായിക്കും.
- ഏഴ്…
- ഫൈബർ അടങ്ങിയ ആഹാരങ്ങൾ മലബന്ധം അകറ്റുന്നു. നട്സ്, ഓട്സ്, പൾസസ് എന്നിവയെല്ലാം ഇതിനു സഹായിക്കും.