• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘തമിഴ്നാട് ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു’; പൊന്മുടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കണമെന്ന് അന്ത്യശാസനം

by Web Desk 04 - News Kerala 24
March 21, 2024 : 6:36 pm
in India, News
Reading Time: 1 min read
0
A A
0
‘തമിഴ്നാട് ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു’; പൊന്മുടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കണമെന്ന് അന്ത്യശാസനം

ന്യൂഡൽഹി: തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഡി.എം.കെ നേതാവ് കെ. പൊന്മുടിയെ മന്ത്രിയാക്കാൻ ഗവർണർ വിസമ്മതിച്ച സംഭവത്തിലാണ് വിമർശനം. ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.’ഗവർണറുടെ പെരുമാറ്റത്തിൽ കോടതിക്ക് ഗൗരവകരമായ ആശങ്കയുണ്ട്. പരമോന്നത കോടതിയെ ഗവർണർ വെല്ലുവിളിക്കുകയാണ്. ഗവർണർക്ക് തീരുമാനമെടുക്കാൻ നാളെ കൂടി സമയമുണ്ട്. അത് കഴിഞ്ഞാൽ ഞങ്ങൾ ഇങ്ങനെയായിരിക്കില്ല പറയുക’ -ചീഫ് ജസ്റ്റിസ് പറഞ്ഞു.തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ. പൊന്മുടിയെ അനധികൃത സ്വത്ത് സമ്പാദന കേസിൽ മദ്രാസ് ഹൈകോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചു. എന്നാൽ, ഈ ശിക്ഷ കഴിഞ്ഞയാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ ഇദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കാൻ ഡി.എം.കെ സർക്കാർ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ തീരുമാനത്തിൽ ഗവർണർ വിസമ്മതം അറിയിച്ചു. ഇത് സംബന്ധിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. തുടർന്നാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതും കോടതി ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനമുന്നയിച്ചതും.സുപ്രീംകോടതി ശിക്ഷ സ്റ്റേ ചെയ്തിട്ടുമാത്രമേയുള്ളൂവെന്നും പൊന്മുടിയെ കുറ്റമുക്തനാക്കിയിട്ടില്ലെന്നുമാണ് നേരത്തെ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, മന്ത്രിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കെ ഗവർണർക്ക് അതിൽ മറ്റൊരു തീരുമാനം കൈക്കൊള്ളേണ്ട ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.കരുണാനിധി മന്ത്രിസഭയിൽ ഖനി വകുപ്പ് കൈകാര്യം ചെയ്തിരുന്ന പൊൻമുടി 2006 – 2010 കാലത്ത് 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. കേസിൽ കീഴ്‌ക്കോടതി ഇദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. ഈ വിധി റദ്ദാക്കിക്കൊണ്ട് മന്ത്രി കുറ്റക്കാരനാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. തുടർന്ന് അദ്ദേഹം രാജിവെച്ചു. എന്നാൽ, ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹേഗിലെ ഇസ്രാ​യേൽ എംബസിക്ക് നേരെ തീക്കൊളുത്തി എറിഞ്ഞു

Next Post

കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തും, അത് ചെയ്തിട്ടേ പോകൂ: ഗണേഷ് കുമാര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തും, അത് ചെയ്തിട്ടേ പോകൂ: ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തും, അത് ചെയ്തിട്ടേ പോകൂ: ഗണേഷ് കുമാര്‍

ഇലക്ടറൽ ബോണ്ട്: സീരിയൽ നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടു

ഇലക്ടറൽ ബോണ്ട്: സീരിയൽ നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടു

കെജ്രിവാളിന്റെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥരെത്തി

കെജ്രിവാളിന്റെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥരെത്തി

കെ. അണ്ണാമലൈ കോയമ്പത്തൂരിൽ, പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിൽ; തമിഴ്നാട്ടിൽ ബി.ജെ.പിയുടെ മൂന്നാംലിസ്റ്റിൽ മുൻ ഗവർണറും

കെ. അണ്ണാമലൈ കോയമ്പത്തൂരിൽ, പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിൽ; തമിഴ്നാട്ടിൽ ബി.ജെ.പിയുടെ മൂന്നാംലിസ്റ്റിൽ മുൻ ഗവർണറും

കലാമണ്ഡലം സത്യഭാമക്കെതിരെ നേരത്തെ സ്ത്രീധന പീഡന കേസും ; താലി വലിച്ചുപൊട്ടിച്ചു, മര്‍ദ്ദിച്ചു എന്നായിരുന്നു പരാതി

കലാമണ്ഡലം സത്യഭാമക്കെതിരെ നേരത്തെ സ്ത്രീധന പീഡന കേസും ; താലി വലിച്ചുപൊട്ടിച്ചു, മര്‍ദ്ദിച്ചു എന്നായിരുന്നു പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021