• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി അപലപനീയം: എല്‍ഡിഎഫ്

by Web Desk 04 - News Kerala 24
March 22, 2024 : 8:51 pm
in Kerala, News
0
A A
0
പ്രതിഷേധം തിളച്ചുമറിഞ്ഞിട്ടും സുപ്രീംകോടതി കുലുങ്ങിയില്ല; ചുവരെഴുത്ത് തിരിച്ചറിഞ്ഞ് കെജ്രിവാൾ കീഴ്കോടതിയിലേക്ക്

തിരുവനന്തപുരം> ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എല്‍ഡിഎഫ്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന ഒരു നടപടിയാണിത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെ ജയിലിലടച്ചതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റും. തങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം അധികാര ദുര്‍വിനിയോഗം നടത്തിയും കേന്ദ്ര ഭരണം ഉപയോഗിച്ചും കള്ളക്കേസുണ്ടാക്കി അതുവഴി ജയിലിലടക്കുകയെന്ന ഫാസിസ്റ്റ് ഭീകരതയുടെ ഉദാഹരണമാണിത്. പ്രതിപക്ഷ നേതാക്കളേയും, ബി.ജെ.പിയെ എതിര്‍ക്കുന്ന പാര്‍ടിയുടെ നേതാക്കളേയും അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിച്ച് കേസെടുത്ത് അറസ്റ്റ് ചെയ്തും, വേട്ടയാടിയും പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചുകൊണ്ടും ഏകകക്ഷി അമിതാധികാരം സ്ഥാപിച്ചെടുക്കാനുള്ള ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടിയാണിത്.

ഇതിനെതിരായുള്ള പ്രതിഷേധം ഇന്ത്യയിലാകെ ഉയര്‍ന്നുവരണം. ജനാധിപത്യവും, മതേതരത്വവും, ഫെഡറല്‍ തത്വങ്ങളും, ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിചേരണം.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരു പൊതു ചിത്രം ഉയര്‍ന്നുവന്നപ്പോള്‍ ജനങ്ങള്‍ ബി.ജെ.പിക്കും, ആര്‍.എസ്.എസിനും, സംഘപരിവാറിനുമെതിരെ വിധിയെഴുതുമെന്ന് ബോധ്യമായപ്പോഴാണ് പ്രതിപക്ഷത്തെ വേട്ടയാടുന്നത്.

ഇലക്ട്രല്‍ ബോണ്ട് പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ബി.ജെ.പി എല്ലാ ജനാധിപത്യ സീമകളും ലംഘിച്ചുകൊണ്ട് നഗ്‌നമായ നിലയില്‍ ഇന്ത്യാ മുന്നണിയെ തകര്‍ക്കാനും, ചെറിയ ചെറിയ പാര്‍ടികളേയും പ്രതിപക്ഷ പാര്‍ടികളേയും ഭയപ്പെടുത്താനും കഴിയുമെന്ന വ്യാമോഹത്തിലാണ് ഇത്തരം നീക്കം നടത്തുന്നത്. ഇതിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കാന്‍ മുന്നോട്ടുവരണമെന്നും എല്‍ഡിഎഫ് പ്രസ്താവനയില്‍ വ്യക്തമാക്കി

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജനാധിപത്യം അട്ടിമറിക്കുന്നതിൽ വിശ്വഗുരുപട്ടം നേടാനാണ്‌ മോദി ശ്രമിക്കുന്നത്‌: എ എ റഹിം

Next Post

പൊലീസിന് രഹസ്യവിവരം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അടച്ചിട്ട വീട്ടിൽ 2000 രൂപയുടെ വൻ ശേഖരം, 2 പേർ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊലീസിന് രഹസ്യവിവരം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അടച്ചിട്ട വീട്ടിൽ  2000 രൂപയുടെ വൻ ശേഖരം,  2 പേർ അറസ്റ്റിൽ

പൊലീസിന് രഹസ്യവിവരം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അടച്ചിട്ട വീട്ടിൽ 2000 രൂപയുടെ വൻ ശേഖരം, 2 പേർ അറസ്റ്റിൽ

വാടക വീട്ടിൽ നോട്ടുകെട്ടുകളുടെ കൂമ്പാരം, പരിശോധിച്ചപ്പോൾ എല്ലാം വ്യാജം; മുങ്ങിയ പ്രതികളെ സാഹസികമായി പിടികൂടി

വാടക വീട്ടിൽ നോട്ടുകെട്ടുകളുടെ കൂമ്പാരം, പരിശോധിച്ചപ്പോൾ എല്ലാം വ്യാജം; മുങ്ങിയ പ്രതികളെ സാഹസികമായി പിടികൂടി

പേര് ചേർത്തില്ലേ, ഇനി ദിവസങ്ങളില്ല! വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസാന അവസരം, അപേക്ഷിക്കൻ 3 ദിവസം മാത്രം

പേര് ചേർത്തില്ലേ, ഇനി ദിവസങ്ങളില്ല! വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസാന അവസരം, അപേക്ഷിക്കൻ 3 ദിവസം മാത്രം

വീട്ടിൽ ടിവി കാണാനെത്തിയ 12 കാരിയെ പീഡിപ്പിച്ച ബന്ധുവിന് കഠിന തടവ് ശിക്ഷ

വീട്ടിൽ ടിവി കാണാനെത്തിയ 12 കാരിയെ പീഡിപ്പിച്ച ബന്ധുവിന് കഠിന തടവ് ശിക്ഷ

ഒരാഴ്‍ചയില്‍ യോദ്ധ നേടിയത്. ഇന്ത്യയിലെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ഒരാഴ്‍ചയില്‍ യോദ്ധ നേടിയത്. ഇന്ത്യയിലെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021