തിരുവനന്തപുരം: തിരുവനന്തപുരത്തെ കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം. സ്കൂട്ടർ യാത്രികനായ യുവാവിനെ ടിപ്പർ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. യുവാവിന്റെ മുഖത്തും കൈകളിലും കാലുകളിലും ഗുരുതര പരിക്കേറ്റു.
യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം പനവിള ജംഗ്ഷനിലുണ്ടായ ടിപ്പർ അപകടത്തിൽ അധ്യാപകന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാർഥിയായ അനന്തു മരിച്ചത് രണ്ടാഴ്ചക്ക് മുമ്പായിരുന്നു. തിരുവനന്തപുരത്ത് ടിപ്പർ അപകടങ്ങൾ പതിവായിരിക്കുകയാണ്.