• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

by Web Desk 04 - News Kerala 24
March 23, 2024 : 8:38 pm
in India, News
Reading Time: 1 min read
0
A A
0
ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ ഭീഷണികളെ കേന്ദ്ര ഏജൻസിയായ സേർട്ട്-ഇൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ ഭീഷണി മറികടക്കാനാകുമെന്നും ഏജൻസി മുന്നറിയിപ്പ് നല്കുന്നുണ്ട്.കമ്പ്യൂട്ടർ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും അതിലൂടെ പ്രധാനപ്പെട്ട ര​ഹസ്യ വിവരങ്ങൾ ചോർത്താനും ഫയർഫോക്‌സിലെ പ്രശ്‌നങ്ങൾ ഉപയോഗപ്പെടുത്തി ഒരു ഹാക്കർക്ക് സാധിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഫയർഫോക്‌സ് ഇഎസ്ആർ 115.9 ന് മുമ്പുള്ള വേർഷനുകൾ, ഫയർഫോക്‌സ് ഐഒഎസ് 124 ന് മുമ്പുള്ള വേർഷനുകൾ, മോസില്ല തണ്ടർബേർഡ് 115.9 ന് മുമ്പുള്ള വേർഷനുകൾ എന്നിവയിലാണ് നിലവിൽ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്.

മോസില്ലയുടെ ഉല്പന്നങ്ങൾ ഉപയോ​ഗിക്കുന്നവർ കഴിയുന്നതും വേ​ഗം അവ അപ്ഡേറ്റ് ചെയ്യണമെന്നാണ് സേർട്ട്-ഇൻ പുറത്തിറക്കിയ നിർദേശത്തിലുളളത്. കൂടാതെ ഉല്പന്നങ്ങൾക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തേഡ് പാർട്ടി ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സേർട്ട്-ഇന്നിന്റെ നിർദേശത്തിൽ പറയുന്നുണ്ട്.

2023 നവംബറിലും സേർട്ട് – ഇൻ സമാനപ്രശ്നത്തിൽ മുന്നറിയിപ്പ് നല്കിയിരുന്നു. ഉപഭോക്താക്കളുടെ ഉപകരണത്തിൽ കടന്നുകയറാൻ സഹായിക്കുന്ന ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങൾ ഫയർഫോക്സിലുണ്ടെന്നും അതിനാൽ മോസില്ലയുടെ ഉല്പന്നങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും തന്നെയായിരുന്നു മുന്നറിയിപ്പ്. 115.50.0ന് മുമ്പുള്ള ഫയർഫോക്സ് ഇഎസ്ആർ വേർഷനുകൾ, 120ന് മുമ്പുള്ള ഫയർഫോക്സ് ഐഒഎസ് വേർഷനുകൾ, 115.5ന് മുമ്പുള്ള മോസില്ല തണ്ടർബേർഡ് വേർഷൻ എന്നീ പതിപ്പുകളിലെ പ്രശ്‌നങ്ങളാണ് അന്ന് ചൂണ്ടിക്കാണിച്ചിരുന്നത്. കൂടാതെ ഫയർഫോക്സ് ആപ്പിൽ ഓട്ടോമാറ്റിക് അപ്ഡേറ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും മെസേജുകൾ, ഇമെയിലുകൾ എന്നിവ വഴി വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അന്ന് ഏജൻസി ആവശ്യപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹോംനേഴ്സ്, ബന്ധു മരിച്ചെന്ന് പറഞ്ഞ് പോയി, പരിശോധിച്ചപ്പോൾ വ്യദ്ധയുടെ രണ്ട് സ്വര്‍ണ്ണവളകൾ കാണാനില്ല, അറസ്റ്റ്

Next Post

50,000 രൂപയിൽ കൂടുതൽ പണം, സ്വർണം, വസ്ത്രം, എല്ലാത്തിനും രേഖകൾ വേണം; തൃശൂരിൽ വാഹനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
50,000 രൂപയിൽ കൂടുതൽ പണം, സ്വർണം, വസ്ത്രം, എല്ലാത്തിനും രേഖകൾ വേണം; തൃശൂരിൽ വാഹനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന

50,000 രൂപയിൽ കൂടുതൽ പണം, സ്വർണം, വസ്ത്രം, എല്ലാത്തിനും രേഖകൾ വേണം; തൃശൂരിൽ വാഹനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന

‘എല്ലാം മോഡലിംഗിന്’, ഉപയോഗിച്ചത് ഇൻസ്റ്റയും വാട്സാപ്പും, ഫോട്ടോ കിട്ടിയതോടെ 22 കാരൻ ഭീഷണി തുടങ്ങി; അകത്തായി

'എല്ലാം മോഡലിംഗിന്', ഉപയോഗിച്ചത് ഇൻസ്റ്റയും വാട്സാപ്പും, ഫോട്ടോ കിട്ടിയതോടെ 22 കാരൻ ഭീഷണി തുടങ്ങി; അകത്തായി

പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് സഫാ മറിയം മരണപ്പെട്ടു, നജീബിന്‍റെ കുടുംബത്തിലെ വേദന പങ്കുവച്ച് ബെന്യാമിൻ

പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് സഫാ മറിയം മരണപ്പെട്ടു, നജീബിന്‍റെ കുടുംബത്തിലെ വേദന പങ്കുവച്ച് ബെന്യാമിൻ

പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് അടികൂടി; സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് അടികൂടി; സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്

നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചത് വൈദ്യുതി പോസ്റ്റില്‍; യുവാവിന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചത് വൈദ്യുതി പോസ്റ്റില്‍; യുവാവിന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021