തിരുവനന്തപുരം: മലയാളം ബിഗ്ബോസ് സീസണ്‍ 6ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവെന്‍സറായി ബിഗ് ബോസ് സീസണ്‍ 6 ല്‍ എത്തിയ ജാസ്മിന്‍. ഇപ്പോള്‍ തന്നെ വലിയ ആരാധകരെയും വിമര്‍ശകരെയും ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചത്തെ എപ്പിസോഡിലാണ് ജാസ്മിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച് ബിഗ് ബോസ് നിങ്ങളോട് പിതാവിന് സംസാരിക്കണം എന്ന് പറഞ്ഞത്. പിന്നാലെ പിതാവിനെ കണക്ട് ചെയ്തെങ്കിലും ഇവര്‍ എന്താണ് സംസാരിച്ചത് എന്ന് ബിഗ് ബോസ് കാണിച്ചില്ല.
തിരിച്ച് വീട്ടിലെത്തിയ ജാസ്മിന്‍ നേരത്തെ കളിച്ച രീതിയില്‍ നിന്നും മാറിയാണ് പിന്നീട് നടന്നത്. എന്നും ഒപ്പം നടന്ന ഗബ്രിയെ അടക്കം ഒഴിവാക്കി നടന്നു. ഒപ്പം മുഖ്യശത്രുവായ റോക്കിയോട് സോറി പറയാന്‍ പോയി. ഇതൊക്കെ കണ്ടതോടെ ബിഗ് ബോസ് കാണിക്കാത്ത് ജാസ്മിനും പിതാവും തമ്മിലുള്ള സംസാരത്തില്‍ പുറത്ത് ജാസ്മിന് നെഗറ്റീവ് ഇമേജാണ് ഗബ്രി ബന്ധത്തില്‍ ഉണ്ടായത് എന്നാണ് പ്രേക്ഷകരില്‍ ചിലര്‍ വാദിച്ചത്. ബിഗ് ബോസ് കളിയുടെ ഗൗരവം മറന്ന് മാറ്റി കളിച്ചു എന്നത് ആടക്കം ആരോപണം വന്നു.
ഇതിന് പിന്നാലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ ഭാഗം വെളിപ്പെടുത്തുകയാണ് ജാസ്മിന്‍റെ പിതാവ്. വിവി ഹിയർ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താന്‍ ബിഗ് ബോസിലേക്ക് വിളിച്ച സാഹചര്യം അടക്കം വ്യക്തമാക്കി ജാസ്മിന്‍റെ പിതാവ് ജാഫര്‍ പ്രതികരിച്ചത്.
ജാസ്മിന്‍റെ ബിഗ് ബോസിലെ ഗെയിമില്‍ കുഴപ്പമൊന്നും തോന്നിയിട്ടില്ല. അവൾ ഏറെ ആഗ്രഹിച്ച് കിട്ടിയതാണ് ബിഗ് ബോസിലെ അവസരം. വളരെ സന്തോഷമുള്ള കാര്യമാണ് അത്. അവൾക്ക് നല്ല സപ്പോർട്ട് തുടക്കത്തിലെ ലഭിച്ചിട്ടുണ്ട്. ജാസ്മിനെ എനിക്ക് നന്നായി അറിയാം. ജനങ്ങള്‍ എല്ലാം സ്വീകരിക്കണം എന്നില്ല. ചിലപ്പോള്‍ കുറച്ച് ഒവറായും തോന്നിയേക്കാം.
മകളെ എനിക്ക് നന്നായി അറിയാം. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മോൾക്ക് ആൺ സുഹൃത്തുക്കളുണ്ട്. വീട്ടിൽ വരുമ്പോഴും ദേഹത്ത് അടിച്ചും പിടിച്ചുമൊക്കെ നടക്കാറുണ്ട്. അത് വലിയ കാര്യമായി എടുക്കാറില്ല. ജാസ്മിന്‍റെ ആൺ സുഹൃത്തുക്കളെ എനിക്ക് നന്നായി അറിയാം. ഒരു തെറ്റിലേക്ക് പോകുന്നയാളല്ലെന്ന് അവൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.
എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ വിളിക്കണം എന്ന് ബിഗ് ബോസ് ടീം പറഞ്ഞിരുന്നു. അതിനാലാണ് വയ്യാതെ ആയപ്പോള്‍ വിളിച്ചത്. എനിക്ക് രണ്ട് മക്കളേയുള്ളു. അതുകൊണ്ട് മോളോട് സംസാരിക്കണമെന്ന് തോന്നി. രണ്ട് മിനുട്ട് മാത്രമാണ് സംസാരിച്ചത്. അതും ആ റൂമില്‍ വച്ചാണ്. . അസുഖത്തിന്റെ അവസ്ഥ മോളോട് പറഞ്ഞശേഷം നല്ലോണം ഗെയിം കളിക്കാനും ഞാൻ പറഞ്ഞു. താൻ കളിക്കുന്നത് അത്ത കണ്ടത് കൊണ്ടാണോ അസുഖം കൂടിയത് എന്ന ചിന്ത അവൾക്ക് വന്നോയെന്ന് അറിയില്ല.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോയിരുന്നു. ഡോക്ടർ മരുന്ന് തന്നു. ബാക്കി ചെക്കപ്പുകൾ ചെയ്ത് ചൊവ്വാഴ്ച ആശുപത്രിയിൽ പോകും. അപ്പോൾ ചിലപ്പോൾ ആൻജിയോപ്ലാസ്റ്റി ചെയ്യും. ആദ്യം അറ്റാക്ക് വന്നപ്പോൾ പുനലൂർ ഗവൺമെന്റ് ആശുപത്രിയിലാണ് പോയത്. അവിടെ വെച്ച് നോക്കി മെഡിക്കൽ കോളജിൽ കൊണ്ടുപൊക്കോളാൻ പറഞ്ഞു. ഒരു സ്റ്റെപ്പ് നടത്തരുതെന്നാണ് ഡോക്ടർ അന്ന് പറഞ്ഞത്. എന്നിട്ടും നടന്ന് വണ്ടിയിൽ കയറിയ ആളാണ് ഞാൻ. ആ എനിക്ക് വയ്യത്തപ്പോള്‍ ജങ്ഷനിലേക്കൊന്നും പോകാൻ പാടില്ലേ?.
ഓഡീഷന് പോയപ്പോൾ തങ്ങൾ ഗബ്രിയോട് മിണ്ടിയിട്ടില്ലെന്നും പാസ് ചെയ്ത് പോകുന്നത് മാത്രമാണ് കണ്ടതെന്നുമാണ് ജാസ്മിന്റെ ഉമ്മ പറഞ്ഞത്. എന്തായാലും ഇപ്പോള്‍ ശസ്ത്രക്രിയ ഒന്നും ജാസ്മിന്‍റെ പിതാവിന് വേണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത് എന്നാണ് മോഹന്‍ലാല്‍ കഴിഞ്ഞ എപ്പിസോഡില്‍ പറഞ്ഞത്.