ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഇലക്ടറൽ ബോണ്ടിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹിറ്റ്ലർ ന്യൂനപക്ഷങ്ങൾക്കെതിരെ നടപ്പിലാക്കിയ അതേ നയം ആർഎസ്എസ് ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏക സിവിൽ കോഡ് രാജ്യത്തെ വൈവിധ്യങ്ങളെ തകർക്കും. പൗരത്വ ഭേദഗതിക്കെതിരെ കോൺഗ്രസ് നിലപാട് ആത്മാർത്ഥതയില്ലാത്തതാണ്. ബില്ലിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ കോൺഗ്രസ് പരിഹസിച്ചു. ഒന്നിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന കോൺഗ്രസ് നിലപാട് സംഘപരിവാർ സംഘടനകളെ സന്തോഷിപ്പിക്കാനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.