• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പത്തോ ഇരുപതോ കോടിയല്ല, ഇന്ത്യക്കാരി പശുവിനെ ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും

by Web Desk 06 - News Kerala 24
March 27, 2024 : 1:39 pm
in India, News, World
Reading Time: 1 min read
0
A A
0
പത്തോ ഇരുപതോ കോടിയല്ല, ഇന്ത്യക്കാരി പശുവിനെ ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും

ലോകത്തിൽ ഏറ്റവും വില കൂടിയ പശു ഏതാണ്? ഇതാ കഴിഞ്ഞ ദിവസം ബ്രസീലിൽ കോടികൾക്ക് ലേലം ചെയ്ത ഈ പശുവാണത്രെ ലോകത്തിലെ ഏറ്റവും വിലയേറിയ പശു. ഒന്നും രണ്ടും കോടികളൊന്നുമല്ല ലേലത്തിൽ ഈ പശുവിന് കിട്ടിയത്, പകരം 40 കോടിയാണ്. വിയാറ്റിന 19 FIV മാര ഇമോവീസ് എന്നാണ് ഈ പശുവിന്റെ പേര്. നെല്ലോർ ഇനത്തിൽ പെട്ടതാണ് പശു. ഈ പശു കൂടുതലായും കാണപ്പെടുന്നത് ബ്രസീലിൽ ആണെങ്കിലും ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഇതിനൊരു ഇന്ത്യൻ ബന്ധമുണ്ട്. ബോസ് ഇൻഡിക്കസ് എന്നും ഈ പശുക്കൾ അറിയപ്പെടുന്നുണ്ട്. ഈ കന്നുകാലികളുടെ ഉത്ഭവം ആന്ധ്രാപ്രദേശിലെ നെല്ലോറിൽ നിന്നാണ്.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ നിന്നുമുള്ള നാടൻ കന്നുകാലിയിനമായ ഓങ്കോൾ കന്നുകാലികളിൽ നിന്നാണ് നെല്ലോർ ഇനമുണ്ടായത് എന്നാണ് പറയുന്നത്. ഇനി അവ എങ്ങനെ ബ്രസീലിൽ എത്തി എന്നല്ലേ? 1868 -ൽ കപ്പൽമാർഗം ബ്രസീലിലെത്തിയ ഒരു ജോഡി ഓങ്കോൾ കന്നുകാലികളിൽ നിന്നാണ് ആ ചരിത്രം ആരംഭിക്കുന്നത്.  നെല്ലോറിൽ നിന്നാണ് കന്നുകാലികളെ കൊണ്ടുവന്നത് എന്നത് കൊണ്ട് ഇവയ്ക്ക് നെല്ലോർ പശുക്കൾ എന്ന് പേരും നൽകി. 1878-ൽ ഹാംബർഗ് മൃഗശാലയിൽ നിന്ന് മറ്റൊരു ജോടി കന്നുകാലികളെ ബ്രസീലിലേക്ക് കൊണ്ടുവന്നു. എന്നിരുന്നാലും, ഇന്ന് ബ്രസീലിലുള്ള നെല്ലോർ പശുക്കൾ 1960 -ൽ ഇന്ത്യയിൽ നിന്നും കൊണ്ടുപോയവയുടെ പരമ്പരയിൽ പെട്ടതാണ് എന്നാണ് കരുതുന്നത്.

കഴിഞ്ഞ 30 വർഷങ്ങളായി ബ്രസീലിലെ മികച്ച പശു ഇനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇനമാണ് നെല്ലോർ ഇനം. ഇന്ന് ബ്രസീലിൽ 50 ലക്ഷത്തിലേറെ നെല്ലോർ പശുക്കൾ ഉണ്ടെന്നാണ് പറയുന്നത്. ഏത് കാലാവസ്ഥയുമായും യോജിച്ച് പോകാനുള്ള കഴിവും രോ​ഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുമാണത്രെ ഇവയെ ഇത്ര ജനപ്രിയമാക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വ്യാപക അന്വേഷണം, ഒടുവില്‍ ആരതിയെ കണ്ടെത്തി’; സുരക്ഷിതയെന്ന് കുടുംബം

Next Post

വിയ്യൂർ ജയിലിൽ നിന്നും പ്രതിയുമായി പോയ വാഹനം അപകടത്തിൽപെട്ടു; 2 പൊലീസുകാർക്ക് പരിക്ക്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

വിയ്യൂർ ജയിലിൽ നിന്നും പ്രതിയുമായി പോയ വാഹനം അപകടത്തിൽപെട്ടു; 2 പൊലീസുകാർക്ക് പരിക്ക്

സംസ്ഥാനത്ത് 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി; വോട്ടെണ്ണല്‍ നാളെ

'വീട്ടില്‍ വോട്ട് 'സൗകര്യം അട്ടിമറിക്കപ്പെടരുത്,മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

സിദ്ധാര്‍ത്ഥന്റെ മരണം : സിബിഐ അന്വേഷണത്തിനായി രേഖകള്‍ കൈമാറി

സിദ്ധാര്‍ത്ഥന്റെ മരണം : സിബിഐ അന്വേഷണത്തിനായി രേഖകള്‍ കൈമാറി

സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ ; ഛത്തീസ്ഗഡില്‍ സ്ത്രീയുള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ ; ഛത്തീസ്ഗഡില്‍ സ്ത്രീയുള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

‘അവർ ചെയ്തത് തെറ്റ്’; ആർഎൽവി രാമകൃഷ്ണനെ അപമാനിച്ച സത്യഭാമയ്ക്ക് എതിരെ ഫഹദ് ഫാസില്‍

'അവർ ചെയ്തത് തെറ്റ്'; ആർഎൽവി രാമകൃഷ്ണനെ അപമാനിച്ച സത്യഭാമയ്ക്ക് എതിരെ ഫഹദ് ഫാസില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021