തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങളില്‍ കേന്ദ്രം അനാവശ്യമായി കൈകടത്തുകയാണെന്നും രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് ജനം ആശങ്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രാജ്യമാകെ അപലപിക്കുന്ന അവസ്ഥയുണ്ടായി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഇടപെടല്‍ നടത്തുന്നുണ്ട്. കേന്ദ്രത്തിന്റെ ഇത്തരം നടപടികള്‍ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.