മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദ ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്നു. ബാലാസാഹെബ് ഭവനിൽ ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പാർട്ടിയിൽ അംഗത്വമെടുത്തത്. പാർട്ടി ടിക്കറ്റിൽ മുംബൈ നോർത്ത്-വെസ്റ്റ് മണ്ഡലത്തിൽ മത്സരിക്കുമെന്നാണ് സൂചന. ഉദ്ധവ് വിഭാഗം ശിവസേനയിലെ അമോൽ കിർത്തികാറാകും മണ്ഡലത്തിലെ മഹാവികാസ് അഘാഡി സ്ഥാനാർഥി.
നേരത്തെ കോൺഗ്രസിനൊപ്പമായിരുന്ന ഗോവിന്ദ 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചിരുന്നു. ബി.ജെ.പി നേതാവ് രാം നായികിനെയാണ് അന്ന് തോൽപിച്ചത്. എന്നാൽ, 2009ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച ഗോവിന്ദ പിന്നീട് കോൺഗ്രസിൽ നിന്നും രാഷ്ട്രീയത്തിൽനിന്നും വിട്ടുനിന്നു. രാഷ്ട്രീയത്തിലേക്കുള്ള രണ്ടാം വരവാണ് ശിവസേന ഷിണ്ഡെ പക്ഷത്തിനൊപ്പം.
48 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ ഏപ്രിൽ 19 മുതൽ മേയ് 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.