• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്; ശിക്ഷ മുറിയിൽ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ

by Web Desk 04 - News Kerala 24
March 28, 2024 : 9:12 pm
in India, News
0
A A
0
സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്; ശിക്ഷ മുറിയിൽ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ

അഹ്മദാബാദ്: മുറിയിൽ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിനെ 20 വർഷത്തെ തടവു ശിക്ഷക്ക് വിധിച്ച് ഗുജറാത്തിലെ പാലൻപൂർ സെഷൻസ് കോടതി. 1996ൽ ബനസ്കന്ധ എസ്.പിയായിരുന്നപ്പോൾ രാജസ്ഥാനിലെ പാലി സ്വദേശിയായ അഭിഭാഷകൻ സുമർസിങ് രാജ്പുരോഹിത് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ 1.15 കിലോഗ്രാം മയക്കുമരുന്ന് വെച്ച് കുടുക്കിയെന്ന കേസിലാണ് അഡീഷനൽ സെഷൻസ് ജഡ്ജ് ജെ.എൻ താക്കറിന്റെ വിധി. രണ്ട് ലക്ഷം രൂപ പിഴയടക്കാനും ഉത്തരവുണ്ട്. നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോഫിക് സബ്സ്റ്റാൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

2018ൽ ഗുജറാത്ത് ഹൈകോടതി ഉത്തരവിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) കേസ് അന്വേഷിച്ചിരുന്നത്. സംഭവം നടന്ന് 22 വർഷത്തിന് ശേഷം 2018 സെപ്റ്റംബറിലാണ് ഭട്ട് അറസ്റ്റിലാവുന്നത്. ഹരജിക്കാരനായ പൊലീസ് ഇന്‍സ്പെക്ടര്‍ ഐ.ബി. വ്യാസ് ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഭട്ടിനെതിരെ മൊഴിനല്‍കി മാപ്പുസാക്ഷിയായി. ഇതിനിടെ 1990ൽ ജാംനഗറിലുണ്ടായ കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവ്ശിക്ഷയും ലഭിച്ചു. 2019ലാണ് കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിനെതിരെ ശിക്ഷ വിധിക്കുന്നത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരേ സഞ്ജീവ് ഭട്ട് തെളിവ് നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിനെതിരായ കേസുകള്‍ സജീവമാക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മിശ്രവിവാഹിതരിലൊരാൾ ഇതര മതക്കാരനായാലും മക്കൾക്ക്​ പട്ടികജാതി സർട്ടിഫിക്കറ്റ്​ നിഷേധിക്കാനാവില്ല -ഹൈകോടതി

Next Post

കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇ-സിം അവതരിപ്പിച്ച് വി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇ-സിം അവതരിപ്പിച്ച് വി

കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇ-സിം അവതരിപ്പിച്ച് വി

ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ല; ക്ഷാമം ഉള്ളതിനാൽ വലിയ വില നൽകി വൈദ്യുതി വാങ്ങുമെന്ന് മന്ത്രി

ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ല; ക്ഷാമം ഉള്ളതിനാൽ വലിയ വില നൽകി വൈദ്യുതി വാങ്ങുമെന്ന് മന്ത്രി

ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു; ഒറ്റപ്പെട്ടത് മാത്രം പുറംലോകം അറിയുന്നുവെന്ന് മാര്‍ റാഫേല്‍ തട്ടില്‍

ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു; ഒറ്റപ്പെട്ടത് മാത്രം പുറംലോകം അറിയുന്നുവെന്ന് മാര്‍ റാഫേല്‍ തട്ടില്‍

വിവരാവകാശ അപേക്ഷകർക്ക് വ്യക്തമായ വിവരം നൽകിയില്ല; മൂന്ന് ഓഫിസർമാർക്ക് 25,000 രൂപ പിഴ

വിവരാവകാശ അപേക്ഷകർക്ക് വ്യക്തമായ വിവരം നൽകിയില്ല; മൂന്ന് ഓഫിസർമാർക്ക് 25,000 രൂപ പിഴ

ബാങ്ക്‌ അധികൃതരുടെ ഭീഷണി: കിടപ്പുരോഗി സ്വയം മുറിവേൽപ്പിച്ച്‌ മരിച്ചു

ബാങ്ക്‌ അധികൃതരുടെ ഭീഷണി: കിടപ്പുരോഗി സ്വയം മുറിവേൽപ്പിച്ച്‌ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021