പാലക്കാട്: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ക്ഷാമം ഉള്ളതിനാൽ വലിയ വില നൽകി വൈദ്യുതി വാങ്ങുമെന്നും പരമാവധി ഉപഭോഗം നിയന്ത്രിക്കാൻ ജനങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പീക്ക് അവറിലെ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കും. ഗ്രൈന്റര്‍, എ.സി, ഇസ്തിരി എന്നിവ നിയന്ത്രിക്കാന്‍ തയാറാകണം. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം മൊത്ത വൈദ്യുതി ഉപയോഗം 104.63 ദശലക്ഷം യൂനിറ്റ് കടന്നു. 102.09 ആയിരുന്നു സർവകാല റെക്കോഡെന്നും മന്ത്രി പറഞ്ഞു.